നമ്മ മെട്രോ നിയമലംഘന പട്ടിക പുറത്ത്; മദ്യപിച്ച് യാത്രചെയ്യുന്നവർ മുന്നിൽ

ബെംഗളൂരു: മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിഎംആർസിഎൽ) കണക്കനുസരിച്ച്, നമ്മ മെട്രോയിലെ മിക്ക നിയമലംഘനങ്ങൾക്കും കാരണം മദ്യപിച്ച് കുഴപ്പമുണ്ടാക്കുന്ന യാത്രക്കാരാണ്.

ഒരു ദശാബ്ദത്തിലേറെ മുമ്പ് പ്രവർത്തനം ആരംഭിച്ചത് മുതൽ ഇപ്പോൾ യാത്രക്കാരുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായ മെട്രോയിലെ നിയമ ലംഘകരുടെ പട്ടികയിൽ അടുത്തതായി വരുന്നത് മെട്രോയിൽ അതിക്രമിച്ച് കടക്കുന്നവരും ട്രെയിനിലെ ആശയവിനിമയ മാർഗ്ഗങ്ങളെ (അലാറം) ദുരുപയോഗം ചെയ്യുന്നവരുമാണ്.

കഴിഞ്ഞ 10 വർഷത്തിനിടെ മെട്രോ ട്രെയിനുകളിലോ സ്റ്റേഷനുകളിലായി 1,852 കുഴപ്പക്കാരെ പിടികൂടിയാട്ടുള്ളത് അവരിൽ നിന്ന് 4,18,445 രൂപ പിഴ ഈടാക്കിയാട്ടുണ്ട്.

കഴിഞ്ഞ ദശകത്തിൽ 1,712 മദ്യപിച്ച് ശല്യമുണ്ടാക്കുന്ന യാത്രക്കാരിൽ നിന്നും 3,35,755 രൂപ പിഴ ഈടാക്കിയതായും 94 അതിക്രമികാലിൽ നിന്നും 23,050 രൂപ പിഴ ചുമത്തിയതായും ഡി.എച്ച് ആക്‌സസ് ചെയ്‌ത ഡാറ്റ പ്രകാരം സൂചിപ്പിക്കുന്നു.

മദ്യപിച്ചു കണ്ടാലും ആളുകൾ മെട്രോ ട്രെയിനിൽ കയറുന്നത് തടയാൻ കഴിയില്ല. അവരെ നിരീക്ഷിക്കാനും സഹയാത്രികർക്ക് ഒരു ശല്യവും ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കാനും മാത്രമേ ഞങ്ങൾക്ക് കഴിയൂ എന്നും എ എസ് ശങ്കർ, എക്സിക്യൂട്ടീവ് ഡയറക്ടർ (ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ്), ബിഎംആർസിഎൽ പറഞ്ഞു.

വാരാന്ത്യത്തിലാണ് മദ്യപിച്ച് മെട്രോയിൽ കയറുന്ന യാത്രക്കാരുടെ എണ്ണം കൂടുന്നതെന്നും എന്നാൽ ട്രെയിനിനുള്ളിലെ ക്യാമറകളും പ്ലാറ്റ്‌ഫോമിലുള്ളവയും കൺട്രോൾ റൂമിൽ തുടർച്ചയായി നിരീക്ഷിക്കുന്നതിനാൽ നിയമങ്ങൾ ലംഘിക്കുന്ന ആരും ഒരിക്കലും ശ്രദ്ധിക്കപെടാതെ പോവില്ലെന്നും ബിഎംആർസിഎൽ മാനേജിങ് ഡയറക്ടർ അഞ്ജും പർവേസ് ചൂണ്ടിക്കാട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us