ബെംഗളൂരു : ബെംഗളൂരുവിലെ കൈരളീനിലയം ആഡിറ്റോറിയത്തിൽ അക്ഷരോത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വിഷ്ണുമംഗലം കുമാറിന്റെ സ്നേഹസാന്ദ്രം രവിനിവേശം എന്ന നോവൽ പ്രകാശനം ചെയ്തു .
പ്രശസ്ത കവിയും ചിത്രകാരനുമായ ഡോക്ടർ സോമൻ കടലൂർ പ്രശസ്ത എഴുത്തുകാരനും വിവർത്തകനുമായ സുധാകരൻ രാമന്തളിയ്ക്ക് നൽകിയാണ് പ്രകാശനകർമ്മം നിർവഹിച്ചത്.
സുധാകരൻ രാമന്തളി പുസ്തകം പരിചയപ്പെടുത്തി .ഡോക്ടർ സോമൻ കടലൂർ ആശംസകൾ നേർന്നു .
കണ്ണൂരിലെ കൈരളി ബുക്സ് ആണ് പ്രസാധകർ .കൈരളി ബുക്സ് എംഡി ഒ .അശോക്കുമാർ ,ദീപ്തി വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് കെ .സന്തോഷ്കുമാർ ,സെക്രട്ടറി കൃഷ്ണദാസ് ,പാലക്കാട് ഫോറം സെക്രട്ടറി പി .കൃഷ്ണകുമാർ എന്നിവർ വേദിയിൽ സന്നിഹിതനായിരുന്നു.
പിന്നീട് സാംസ്കാരിക സമ്മേളനം ഉൽഘാടനം ചെയ്യാനായി എത്തിച്ചേർന്ന ജ്ഞാനപീഠ ജേതാവും കേന്ദ്ര സാഹിത്യ അക്കാദമി അദ്ധ്യക്ഷനുമായ ഡോക്ടർ ചന്ദ്രശേഖര കംബാറും നോവലിന്റെ പതിപ്പ് സ്വീകരിച്ച് ആശീർവദിച്ചു .
മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന വിഷ്ണുമംഗലം കുമാറിന്റെ ആദ്യമായി എഴുതിയ നോവലാണ് സ്നേഹസാന്ദ്രം രവിനിവേശം.
ബെംഗളൂരു നഗര പശ്ചാത്തലത്തിൽ തൊഴിലാളി -മുതലാളി സംഘർഷവും സഹകരണവും വേറിട്ടരീതിയിൽ പ്രതിപാദിക്കുന്ന ഇതിവൃത്തമാണ് നോവലിൽ ഇതൾ വിരിയുന്നത് .
രണ്ടുവർഷം മുമ്പ് കേരളശബ്ദത്തിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചപ്പോൾ നിരവധി വായനക്കാരെ ആകർഷിച്ച നോവലാണിത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.