ബെംഗളൂരു: ഡെവലപ്മെന്റ് അതോറിറ്റി (ബിഡിഎ) ഒരാഴ്ചയ്ക്കുള്ളിൽ 73 കിലോമീറ്റർ പെരിഫറൽ റിംഗ് റോഡിനായി (പിആർആർ) ടെൻഡർ ക്ഷണിക്കാനുള്ള നീക്കവുമായി മുന്നോട്ട്. തിങ്കളാഴ്ച നഗരവികസന വകുപ്പ് ടെൻഡർ വ്യവസ്ഥകൾ പരിശോധിച്ച് നിർദ്ദേശത്തിന് അനുമതി നൽകിയെങ്കിലും ഭൂവുടമകൾക്ക് നൽകേണ്ട നഷ്ടപരിഹാരം ഉൾപ്പെടെയുള്ള വിവാദ വിഷയങ്ങളിൽ എടുത്ത തീരുമാനങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
നഗരപ്രാന്തങ്ങളിലൂടെയുള്ള തുമക്കൂരു റോഡിനെയും ഹൊസൂർ റോഡിനെയും ബന്ധിപ്പിക്കുന്ന 8 വരി പാതയാണിത്. 21,091 കോടി രൂപ ചെലവിട്ടുള്ള 73 കിലോമീറ്റർ പെരിഫറൽ റിങ് റോഡ് പദ്ധതിയുടെ കരാർ ഉപാധികൾക്ക് നഗര വികസന വകുപ്പ് അംഗീകാരം നൽകിയിട്ടുണ്ട്.
30– 50 വർഷം വരെ ടോൾ പിരിക്കാനുള്ള അവസരവും കരാർ മുന്നോട്ടു വയ്ക്കുന്നുണ്ടെന്നാണു സൂചന. താൽപ്പര്യമുള്ള കമ്പനികളുമായുള്ള പ്രീ-ബിഡ് മീറ്റിംഗിൽ നഷ്ടപരിഹാര ഘടന സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്ന് ബിഡിഎ ചെയർമാൻ എസ് ആർ വിശ്വനാഥ് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.