ബെംഗളൂരു: കല്യാണ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെകെആർടിസി) ജീവനക്കാരൻ വർഷങ്ങളോളം സാധുതയുള്ള സർട്ടിഫിക്കറ്റ് ലഭിക്കാൻ കഷ്ടപ്പെട്ട് ഒടുവിൽ ആത്മഹത്യ ചെയ്ത സംഭവത്തെച്ചൊല്ലി തിങ്കളാഴ്ച നിയമസഭയിൽ അരാജക രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചു. തുടർന്ന് ജാതി സർട്ടിഫിക്കറ്റുകൾ സാധൂകരിക്കാൻ പൗരാവകാശ നിർവഹണ (സിആർഇ) സെല്ലുകൾ നിർബന്ധമാക്കിയ ഉത്തരവ് സംസ്ഥാന സർക്കാർ പിൻവലിക്കണമെന്ന് കോൺഗ്രസ്, ജെഡിഎസ് അംഗങ്ങൾ ആവശ്യപ്പെട്ടു. കൂടാതെ മരിച്ച ജീവനക്കാരന്റെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരവും ജോലിയും നൽകണമെന്നും അവർ കൂട്ടിചേർത്തു.
ഗോണ്ട് സമുദായത്തിൽ നിന്നുള്ള ഓംകാർ രേവണപ്പ ഷെരികാർ (42) കഴിഞ്ഞ എട്ട് വർഷമായി ഭാൽക്കി ഡിപ്പോയിലെ കെകെആർടിസിയിൽ ഡ്രൈവർ കം കണ്ടക്ടറായി ജോലി ചെയ്യുത് വരികയായിരുന്നെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു. എല്ല സർക്കാർ ജീവനക്കാർ നിർബന്ധമായ സാധുതയുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സർക്കാർ ആവശ്യപ്പെട്ടെങ്കിലും അത് സമർപ്പിക്കാൻ കഴിയാത്തതിനാലാണ് ഓംകാർ തൂങ്ങിമരിച്ചതെന്ന് സിദ്ധരാമയ്യ കുറ്റപ്പെടുത്തി.
നേരത്തെ, ഡെപ്യൂട്ടി കമ്മീഷണർമാർ ജാതി സർട്ടിഫിക്കറ്റ് നൽകുമായിരുന്നു എന്നാൽ 2021-ൽ സർക്കാർ പാസാക്കിയ ഉത്തരവ് പ്രകാരം സിവിൽ റൈറ്റ് എൻഫോഴ്‌സ്‌മെന്റ് അധികാരികൾ നൽകിയ റിപ്പോർട്ട് ജീവനക്കാരൻ സമർപ്പിച്ചതിന് ശേഷം മാത്രമേ സാധുത സർട്ടിഫിക്കറ്റുകൾ നൽകാവൂ എന്നുള്ളതിനാൽ ഓംകാറിന് ജാതി സർട്ടിഫിക്കറ്റ് ലഭിച്ചില്ലന്നും, സിആർഇ സെല്ലിൽ വച്ച് ഓംകാർ മാനസികമായി പീഡിപ്പിക്കപ്പെട്ടുവെന്നും സിദ്ധരാമയ്യ പറഞ്ഞു.
അതേസമയം, സർട്ടിഫിക്കറ്റ് ഹാജരാക്കാത്തതിന്റെ പേരിൽ ഓഫീസിലും അദ്ദേഹം പീഡനം നേരിടേണ്ടി വന്നു എന്നും ഇതാണ് ജീവിതം അവസാനിപ്പിക്കാൻ അദ്ദേഹത്തെ നിർബന്ധിതനാക്കിയതെന്നും ബിദാർ ജില്ലയിൽ മാത്രം അദ്ദേഹത്തെപ്പോലെ 150-ലധികം പേർ ഉണ്ടെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി. തുടർന്ന് നിയമവിദഗ്ധരുമായി ചർച്ച നടത്തി പ്രശ്‌നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.