ബെംഗളൂരു: ശിവമൊഗ്ഗയില്‍ കൊല്ലപ്പെട്ട ബജരംഗ്ദള്‍ പ്രവര്‍ത്തകനായ ഹര്‍ഷയുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച 25 ലക്ഷം രൂപ മാർച്ച് 6 ന് മുൻ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ ഹർഷയുടെ വീട്ടിൽ നേരിട്ടെത്തി നൽകും.
ഓണ്‍ലൈന്‍ ക്യാമ്പയിനിലൂടെ ഹര്‍ഷയുടെ കുടുംബത്തിനായി ഇതിനോടകം തന്നെ 60 ലക്ഷത്തോളം രൂപ സമാഹരിച്ചിട്ടുണ്ട്. ഹർഷയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നൽകുന്ന കാര്യം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഫോണിലൂടെ അറിയിച്ചു.
കഴിഞ്ഞ മാസം 20നാണ് ശിവമൊഗ്ഗയില്‍ 28കാരനായ ഹര്‍ഷ കൊല്ലപ്പെട്ടത്. ഇതേതുടര്‍ന്ന് ശിവമൊഗ്ഗയില്‍ വ്യാപക സംഘര്‍ഷം തുടരുകയാണ്. നിരവധി പേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.