ബെംഗളൂരു: ഐപിഎല്‍ മെഗാതാരലേലം താൽക്കാലികമായി നിർത്തിവച്ചു. ലേലം നിയന്ത്രിക്കുന്ന അവതാരകന്‍ ഹ്യൂ എഡ്‌മിഡ്‌സ് ബോധംകെട്ടുവീണതിനാലാണ് ഇത്. ലേലം പുരോഗമിക്കുന്നതിനിടെ വേദിയില്‍ ഇദ്ദേഹം ബോധംകെടുകയായിരുന്നു. ഉച്ചഭക്ഷണത്തിന് നിർത്തിയതാണ് എന്നാണ് വിശദീകരണം. നഗരത്തിലെ ഐ.ടി.സി ഗാർഡേനിയ എന്ന പഞ്ച നക്ഷത്ര ഹോട്ടലിൽ വച്ച് നടക്കുന്ന ലേലം ഉച്ചക്ക് ശേഷം മൂന്നരക്ക് വീണ്ടും പുനരാരംഭിക്കും. അതേ സമയം മലയാളി താരം ദേവ്ദത്ത് പടിക്കലിനെ ലേലത്തിൽ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. പടിക്കലിനായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ചെന്നൈ സൂപ്പര്‍ കിംഗ്സുമാണ് ആദ്യ റൗണ്ടില്‍ വാശിയോടെ ലേലം വിളിച്ചത്. എന്നാൽ പടിക്കലിന്‍റെ മൂല്യം…
Read MoreMonth: February 2022
ഡബിൾ ഡെക്കർ ഇ-ബസുകൾക്കായി ഇനിയും കാത്തിരിക്കണം
ബെംഗളൂരു : എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡിന്റെ (ഇഇഎസ്എൽ) അനുബന്ധ സ്ഥാപനമായ കൺവെർജൻസ് എനർജി സർവീസസ് ലിമിറ്റഡ് (സിഇഎസ്എൽ) ‘ഗ്രാൻഡ് ചലഞ്ചിന്’ കീഴിൽ അഞ്ച് നഗരങ്ങളിലായി 135 ഡബിൾ ഡെക്കർ ഇലക്ട്രിക് ബസുകൾ (9.5 മീറ്റർ) ഉൾപ്പെടുത്തുന്നതിനുള്ള ടെൻഡർ അടുത്തിടെ നടത്തിയിരുന്നു. 135ൽ 100 എണ്ണം ഡൽഹിക്കും 25 എണ്ണം സൂററ്റിനും അഞ്ചെണ്ണം ബെംഗളൂരുവിനും ഹൈദരാബാദിനും അനുവദിച്ചിട്ടുണ്ട്. എന്നിരുന്നാലും, സർക്കാർ നടത്തുന്ന ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) കാത്തിരിപ്പ് നയമാണ് സ്വീകരിച്ചിരിക്കുന്നത്. ബെംഗളൂരുവിലേക്ക് അഞ്ച് ഡബിൾ ഡെക്കർ ഇ-ബസുകൾ അനുവദിച്ചിട്ടുണ്ട്. എന്നാൽ അത്തരം…
Read Moreകനത്ത മഴ പ്രവചനത്തെത്തുടർന്ന് തമിഴ്‌നാട്ടിലെ മൂന്ന് ജില്ലകളിലെ സ്‌കൂളുകൾക്ക് അവധി
ചെന്നൈ : അടുത്ത രണ്ട് ദിവസങ്ങളിൽ തമിഴ്‌നാട്ടിലെ തെക്കൻ തീരങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകി. ഇത് കണക്കിലെടുത്ത് തിരുവാരൂർ ജില്ലയിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും ഫെബ്രുവരി 12 ശനിയാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അതുപോലെ, രാമനാഥപുരം, മയിലാടുതുറൈ ജില്ലകളിലെ സ്കൂളുകൾക്ക് അവധിയായിരിക്കും, നാഗപട്ടണം ജില്ലയിൽ 1 മുതൽ 8 വരെ ക്ലാസുകൾക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. മയിലാടുതുറൈ ജില്ലയിൽ കോളേജുകൾക്കും ശനിയാഴ്ച അവധിയായിരിക്കും. “താഴ്ന്ന ട്രോപോസ്ഫെറിക് തലത്തിൽ തമിഴ്‌നാട് തീരത്ത് ശക്തമായ വടക്കുകിഴക്കൻ…
Read Moreവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മൊബൈൽ ഫോണിന് നിരോധനമില്ല; മന്ത്രി
ബെംഗളൂരു : ഡിജിറ്റൽ പഠനം, പഠന പ്രക്രിയയുടെ ഭാഗമായതിനാൽ കോളേജുകളിൽ ഫോൺ ഉപയോഗം നിരോധിക്കാൻ കഴിയില്ലെന്ന് കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി സി എൻ അശ്വത് നാരായൺ പറഞ്ഞു. ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ സ്‌കൂളുകളിലും കോളേജുകളിലും മൊബൈൽ ഉപയോഗം നിരോധിക്കുമെന്ന ഊഹാപോഹങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി “ഇപ്പോൾ മൊബൈൽ, കമ്പ്യൂട്ടർ, ലാപ്‌ടോപ്പ്, ടാബ് തുടങ്ങിയ ആധുനിക ഗാഡ്‌ജെറ്റുകൾ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. അദ്ധ്യാപന-പഠന പ്രക്രിയ അങ്ങനെയായിരിക്കുമ്പോൾ മൊബൈൽ ഉപയോഗം എങ്ങനെ നിരോധിക്കും? അദ്ദേഹം പറഞ്ഞു. “വിദ്യാർത്ഥികളോ രക്ഷിതാക്കളോ ഇത്തരം കിംവദന്തികൾ വിശ്വസിക്കരുത്. ആധുനിക ഗാഡ്‌ജെറ്റുകൾ…
Read Moreപ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്തു; പിതാവ് അറസ്റ്റിൽ
ബെംഗളൂരു : പ്രായപൂർത്തിയാകാത്ത മകളെ ഏകദേശം നാല് വർഷത്തോളം തുടർച്ചയായി ബലാത്സംഗം ചെയ്യുകയും കുട്ടിയുടെ കാഴ്ചശക്തി നശിപ്പിക്കുകയും ചെയ്യുന്ന തരത്തിൽ ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തതിന് 46 കാരനായ പിതാവ് അറസ്റ്റിൽ. പെൺകുട്ടി പരാതി നൽകിയതിനെത്തുടർന്ന് ഹംസബാവി പോലീസ് വ്യാഴാഴ്ച കേസ് എടുത്തു. ശിവമോഗയിലെ വീട്ടിൽ അമ്മയും രണ്ട് സഹോദരന്മാരും ആയി ആണ് താമസിക്കുന്നത്. പെൺകുട്ടിയുടെ പരാതി ആദ്യം രേഖപ്പെടുത്തിയ ശിവമോഗ പോലീസ്, കുട്ടികൾ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമപ്രകാരം എഫ്‌ഐആർ ഫയൽ ചെയ്തു, കേസ് ഹംസബാവി പോലീസ് സ്റ്റേഷനിലേക്ക് മാറ്റും. പ്രതി ജുഡീഷ്യൽ…
Read Moreപിആർആർ ഭൂമി ഏറ്റെടുക്കൽ: ബിഡിഎ മേധാവി കർഷകരുമായി ചർച്ച നടത്തി
ബെംഗളൂരു : പെരിഫറൽ റിംഗ് റോഡിന് (പിആർആർ) സംസ്ഥാന മന്ത്രിസഭ ഭരണാനുമതി നൽകി രണ്ട് ദിവസത്തിന് ശേഷം, ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന പദ്ധതിക്കായി ഭൂമി ഏറ്റെടുക്കേണ്ട കർഷകരുടെ പ്രതിനിധി സംഘവുമായി ബിഡിഎ അധികൃതർ വെള്ളിയാഴ്ച യോഗം ചേർന്നു. കർഷക നേതാവ് കോടിഹള്ളി ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ബിഡിഎ ചെയർപേഴ്‌സൺ എസ് ആർ വിശ്വനാഥ് കാണുകയും ഭൂമി നഷ്‌ടപ്പെടാൻ പോകുന്ന എല്ലാ കർഷകരുമായും വിശദമായ ചർച്ചകൾക്ക് ശേഷം മാത്രമേ പദ്ധതി ഏറ്റെടുക്കൂ എന്ന് ഉറപ്പ് നൽകുകയും ചെയ്തു.
Read Moreബിബിഎംപിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ എസ്‌ഡബ്ല്യുഎം ഫീസ് നിർബന്ധം ; ബിബിഎംപി
ബെംഗളൂരു : വൈദ്യുതി ബില്ലുകൾക്കൊപ്പം മാലിന്യ സംസ്കരണത്തിനുള്ള ഫീസുകളും പിരിക്കാനുള്ള പാലികെയുടെ പദ്ധതികളെക്കുറിച്ചുള്ള ചർച്ചകൾ രൂക്ഷമാകുമ്പോൾ, ഈ നീക്കം പൗരസമിതിയുടെ സാമ്പത്തികം ശക്തിപ്പെടുത്താനും പൗരന്മാർക്ക് പ്രയോജനപ്പെടുന്ന കൂടുതൽ പദ്ധതികൾക്ക് കാരണമാകുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത പറഞ്ഞു. ഖരമാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളുടെ ആവർത്തിച്ചുള്ള ചെലവുകൾ നിലനിർത്തേണ്ടത് അത്യാവശ്യമാണ്,” ഖരമാലിന്യ സംസ്‌കരണ ഫീസ് പ്രതിമാസ വൈദ്യുതി ബില്ലിനൊപ്പം നിലവിലുള്ള എസ്‌ഡബ്ല്യുഎം സെസും ശരിയായ നികുതിയുമായി ബന്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി ഗുപ്ത പറഞ്ഞു. “പൗരന്മാരുടെ മേലുള്ള അധിക ഭാരം അഭികാമ്യമല്ല, എന്നാൽ വർഷത്തിലൊരിക്കൽ മാത്രം…
Read Moreഐപിഎൽ മെഗാ ലേലം ഇന്നും നാളെയും ബെംഗളൂരുവിൽ
ബെംഗളൂരു : ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണിലേക്കുള്ള മെഗാ താര ലേലം ഫെബ്രുവരി 12,13 തിയ്യതികളിലായി നടക്കും. ബെംഗളൂരുവിലെ ഐടിസി ഗാർഡേനിയയിൽ വെച്ച് ഉച്ചക്ക് 12 മണി മുതലാണ് താരലേലം. പുതിയ ടീമുകളായ ലക്‌നൗവും അഹമ്മദാബാദും ഉൾപ്പടെ ആകയുള്ള 10 ടീമുകളുടെ പ്രതിനിധികളാണ് ലേലത്തിൽ പങ്കെടുക്കുക. രജിസ്റ്റർ ചെയ്ത 1,214 താരങ്ങളിൽ 590 പേരെയാണ് ബിസിസിഐ ചുരുക്ക പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 590 താരങ്ങളിൽ 228 പേർ ദേശീയ ടീം അംഗങ്ങളും 355 പേർ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത താരങ്ങളുമാണ്. അസോസിയേറ്റ്…
Read Moreമോഷണക്കുറ്റം ആരോപിച്ചതിൽ മനംനൊന്ത് വീട്ടുജോലിക്കാരി ആത്മഹത്യ ചെയ്തു
ബെംഗളൂരു : വീടുടമ മോഷണക്കുറ്റത്തിന് പരാതി നൽകിയതിന് തൊട്ടുപിന്നാലെ 40 കാരിയായ വീട്ടുജോലിക്കാരി ആത്മഹത്യ ചെയ്തു.കിഴക്കൻ ബെംഗളൂരുവിലെ കെആർ പുരത്തെ വീട്ടിൽ വെള്ളിയാഴ്ച രാവിലെയാണ് ഉമ(40 ) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച, വീടുടമ, രോഹിത് ബെയ്‌ലൂർ, ഉമയെയും മറ്റൊരു വേലക്കാരിയും തന്റെ വീട്ടിൽ നിന്ന് ആഭരണങ്ങളും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചതായി ആരോപിച്ച് പോലീസിൽ പരാതി നൽകിയിരുന്നു. ഓൾഡ് മദ്രാസ് റോഡിലെ അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന ബെയ്‌ലൂർ തന്റെ വീട്ടിൽ നിന്ന് 12.1 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും (സ്വർണ്ണ വളകൾ, മാല,…
Read Moreലൈബ്രറി ഉദ്ഘാടന വേളയിൽ പ്രോട്ടോകോളിനെ ചൊല്ലി തർക്കിച്ച് ബിജെപി മന്ത്രിയും കോൺഗ്രസ് എംഎൽഎയും
ബെംഗളൂരു : ബെംഗളൂരു റൂറൽ ജില്ലയിൽ ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് കോൺഗ്രസ് എംഎൽഎയും അദ്ദേഹത്തോട് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഒരു ബിജെപി മന്ത്രിയും കൊമ്പുകോർത്തു. ഹൊസ്‌കോട്ട് നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ ശരത് ബച്ചെഗൗഡ ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനംവേളയിൽ പ്രോട്ടോക്കോൾ പാലിച്ചില്ലെന്ന് ചെറുകിട വ്യവസായ, മുനിസിപ്പൽ അഡ്മിനിസ്‌ട്രേഷൻ മന്ത്രി എംടിബി നാഗരാജ് പറഞ്ഞത് രൂക്ഷമായ തർക്കത്തിന് കാരണമായി. ബിജെപിയിൽ നിന്ന് പുറത്താക്കിയ ശേഷം, 2019 ലെ ഹൊസ്‌കോട്ട് ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച ശരത്, കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന നാഗരാജിനെ പരാജയപ്പെടുത്തി. നാഗരാജ് പിന്നീട് 2020…
Read More