ഐപിഎൽ മെഗാ ലേലം ഇന്നും നാളെയും ബെംഗളൂരുവിൽ

ബെംഗളൂരു : ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണിലേക്കുള്ള മെഗാ താര ലേലം ഫെബ്രുവരി 12,13 തിയ്യതികളിലായി നടക്കും.

ബെംഗളൂരുവിലെ ഐടിസി ഗാർഡേനിയയിൽ വെച്ച് ഉച്ചക്ക് 12 മണി മുതലാണ് താരലേലം.

പുതിയ ടീമുകളായ ലക്‌നൗവും അഹമ്മദാബാദും ഉൾപ്പടെ ആകയുള്ള 10 ടീമുകളുടെ പ്രതിനിധികളാണ് ലേലത്തിൽ പങ്കെടുക്കുക.

രജിസ്റ്റർ ചെയ്ത 1,214 താരങ്ങളിൽ 590 പേരെയാണ് ബിസിസിഐ ചുരുക്ക പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും

ഇതിൽ 590 താരങ്ങളിൽ 228 പേർ ദേശീയ ടീം അംഗങ്ങളും 355 പേർ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത താരങ്ങളുമാണ്. അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഏഴ് കളിക്കാരും ലേലത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.370 ഇന്ത്യൻ താരങ്ങളും 47 ഓസ്ട്രേലിയൻ താരങ്ങളും 33 ദക്ഷിണാഫ്രിക്കൻ താരങ്ങളും 34 വിൻഡീസ് താരങ്ങളും ചുരുക്കപട്ടികയിൽ ഉൾപ്പെടുന്നു.

  കുരുക്കില്ലാ, ടോളില്ലാ യാത്ര; എസ് എം കൃഷ്ണ റോഡ് തുറന്നു; സവിശേഷതകള്‍ ഏറെ അറിയാന്‍ വായിക്കു

സ്റ്റാർസ് സ്പോർട്സ് ലേലം തത്സമയം സംപ്രേക്ഷണം ചെയ്യും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാട്ടിലേക്കടക്കമുള്ള യാത്രയിലെ വൻ ദുരിതത്തിന് പ്രതിവിധി; കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പൂർ സ്റ്റേഷനുകളിൽ കൂറ്റൻ വികസന മാസ്റ്റർ പ്ലാൻ പുറത്ത്!
[masterslider id="10"]

Related posts