സംസ്ഥാനത്ത് സമാധാനത്തിനും ഐക്യത്തിനും വേണ്ടി അപേക്ഷിച്ച് മത നേതാക്കൾ..

ബെംഗളൂരു: സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന ഹിജാബ് വിവാദത്തിനിടയിൽ വിവിധ മഠങ്ങളിലെ ദർശകരും മതപുരോഹിതന്മാരും അടങ്ങുന്ന പ്രമുഖ മതനേതാക്കൾ ജനങ്ങളോട് ഐക്യത്തിലും സമാധാനത്തിലും ജീവിക്കാൻ അഭ്യർത്ഥിച്ചു. 

എല്ലാ മതങ്ങളിൽ നിന്നുമുള്ള നേതാക്കൾ ചേർന്ന് ബെംഗളൂരുവിൽ ഒരു അനൗപചാരിക യോഗം സംഘടിപ്പിക്കുകയും നിലവിലിപ്പോൾ സമൂഹത്തിന് എന്നത്തേക്കാളും സമാധാനം ആവശ്യമാണെന്ന്  ഒരേസ്വരത്തിൽ പൗരന്മാരോട് അഭ്യർത്ഥിക്കുകയും ചെയ്തു.

ഈ ഹിജാബ് വിവാദം സംസ്ഥാനത്തിന്റെ മതേതര ഘടനയെ തകർക്കാനുള്ള മനുഷ്യനിർമ്മിത സംഘട്ടനമാണെന്നും ഈ കലാപം മനുഷ്യനിർമ്മിതമാണെന്നും ചിത്രദുർഗ മഠത്തിലെ ശിവമൂർത്തി മുരുക ശരണരു പറഞ്ഞു.

വസ്ത്രധാരണരീതിയെച്ചൊല്ലിയുള്ള തർക്കം സംസ്ഥാനവ്യാപകമായ സാമൂഹിക അശാന്തിയിലേക്ക് നയിച്ചതായും പ്രബുദ്ധരായ നമ്മൾ ഈ പ്രതിസന്ധി സമാധാനപരമായി പരിഹരിക്കണമെന്നും എന്നാൽ നമ്മളെല്ലാവരും ഐക്യത്തിലും സമാധാനത്തിലും ജീവിക്കാനുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാസ് ഫൗണ്ടേഷൻ പ്രസിഡന്റ് മൗലാന ഷബീർ നഖ്‌വിയും വിദ്വേഷ പ്രസംഗങ്ങളും അപകീർത്തികരമായ പരാമർശങ്ങളും നടത്തുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ പൗരന്മാരോട് അഭ്യർത്ഥിച്ചു. കൂഒടാതെ സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ വിദ്യാർത്ഥികളെ വർഗീയമായി പ്രേരിപ്പിക്കുന്നതായും അദ്ദേഹം പരിതപിച്ചു.

തുടർന്ന് ഓൾ ഇന്ത്യ മില്ലി കൗൺസിലിലെ മൗലാന സുലൈമാൻ ഖാൻ അനൗപചാരിക യോഗത്തിൽ കർണാടകയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുമായി ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ നിരവധി സന്ദർഭങ്ങൾ അനുസ്മരിക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us