ബെംഗളൂരു : 2020 നവംബറിൽ സ്ഥാപിതമായ മറാഠാ വികസന കോർപ്പറേഷന്റെ ആദ്യ ചെയർപേഴ്‌സണായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ശനിയാഴ്ച മുൻ നിയമസഭാംഗം മാരുതിറാവു മുലെയെ നിയമിച്ചു.
കർണാടക മറാഠാ വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച ഛത്രപതി ശിവജിയുടെ 395-ാം ജന്മവാർഷികത്തിന്റെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം മാരുതിറാവു മുലെയെ കോർപ്പറേഷൻ മേധാവിയായി നിയമിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വിദ്യാഭ്യാസം, തൊഴിൽ, വികസനം എന്നിവയിൽ പദ്ധതികൾ ആവിഷ്‌കരിക്കുന്നതിന് കോർപ്പറേഷന് സർക്കാർ സാമ്പത്തികവും ഭരണപരവുമായ പിന്തുണ നൽകും, എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.