ഹിജാബ് വിവാദം; പ്രതിഷേധിച്ച 58 വിദ്യാർഥിനികൾക്ക് സസ്പെൻഷൻ

ബെംഗളൂരു : കോടതി ഉത്തരവ് അവഗണിച്ച്, സംസ്ഥാനത്തുടനീളം ശനിയാഴ്ച ഹിജാബ് ധരിച്ച് എത്തിയ പെൺകുട്ടികൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നിഷേധിച്ചു. രണ്ടാഴ്ച മുമ്പ് പൊട്ടിപ്പുറപ്പെട്ട വിഷയം ഇന്നും എങ്ങും എത്താത്തതിനാൽ, കോളേജുകളും സ്ഥാപനങ്ങളും രണ്ട് ദിവസത്തേക്ക് അടച്ചിടാൻ സർക്കാർ തീരുമാനിച്ചു.

ശിവമോഗ ജില്ലയിലെ ഷിരാലക്കൊപ്പയിൽ ഹിജാബ് അഴിക്കാൻ വിസമ്മതിക്കുകയും സർക്കാർ പ്രീ-യൂണിവേഴ്‌സിറ്റി കോളേജ് മാനേജ്‌മെന്റിനെതിരെ പ്രകടനം നടത്തുകയും ചെയ്ത 58 വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു.

  ഓൾഡ് മദ്രാസ് റോഡിനെയും ഇലക്ട്രോണിക് സിറ്റിയെയും ബന്ധിപ്പിച്ച് 852 കോടിയുടെ പുതിയ മേൽപ്പാലം വരുന്നു

വെള്ളിയാഴ്ച ഇവരെ സസ്‌പെൻഡ് ചെയ്യുകയും കോളേജിലേക്ക് വരേണ്ടെന്ന് പറഞ്ഞതായും ഒരു വിദ്യാർത്ഥി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ശനിയാഴ്ചയും ഇവർ കോളേജിലെത്തി ഹിജാബ് ധരിക്കാനുള്ള അവകാശം ഉന്നയിച്ച് മുദ്രാവാക്യം വിളിച്ചിരുന്നു. എന്നാൽ, അവരെ അകത്തേക്ക് കടത്തിവിട്ടിരുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts