ലൈറ്റ് മോട്ടോർ വാഹനങ്ങൾക്കായി തുറന്ന് പീനിയ മേൽപ്പാലം.

ബെംഗളൂരു: പീന്യ മേൽപ്പാലം വീണ്ടും തുറക്കാൻ സമ്മർദ്ദം ഉയർന്നത് മൂലം, എൻഎച്ച്എഐ ബുധനാഴ്ച വൈകുന്നേരം മുതൽ ഫ്ലൈഓവറിലൂടെ ലൈറ്റ് മോട്ടോർ വെഹിക്കിൾസ് (എൽഎംവി) ഗതാഗതം അനുവദിച്ചു, എന്നിരുന്നാലും വരും ദിവസങ്ങളിലും പാലത്തിന്റെ ഘടന വിലയിരുത്തുന്നത് തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ബെംഗളൂരു റീജിയണൽ മാനേജർ എം കെ വാത്തോറുമായി സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയെ തുടർന്നാണ് മേൽപ്പാലത്തിൽ കാർ, ജീപ്പുകൾ, ചെറുവാഹനങ്ങൾ എന്നിവയ്ക്കുള്ള നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഡിസംബർ 25 മുതൽ മേൽപ്പാലം അടച്ചതോടെ ഗോരഗുണ്ടെപാളയത്തിനും എട്ടാം മൈലിനും ഇടയിൽ ഗതാഗതം സ്തംഭിച്ചിരുന്നു.

ഇതെത്തുടർന്ന് ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ സഞ്ചാരത്തിനായി മേൽപ്പാലം തുറന്നുകൊടുക്കാൻ യോഗത്തിൽ തീരുമാനമാവുകയായിരുന്നു. എന്നാൽ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ (IISc) ശുപാർശ പ്രകാരം, ഘടനയുടെ സമഗ്രത പഠിക്കുന്ന പ്രക്രിയ ഇനിയും തുടരും. തൽസ്ഥിതിയിൽ ഹെവി വാഹനങ്ങൾക്ക്, പ്രത്യേകിച്ച് ട്രക്കുകൾക്ക് മേൽപ്പാലം ഉപയോഗിക്കാൻ കഴിയില്ലന്ന് എൻഎച്ച്എഐയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

ഫ്‌ളൈഓവറിൽ സെൻസറുകൾ സ്ഥാപിച്ച ഐഐഎസ്‌സിയുടെ ഒരു സംഘം ഏകദേശം 1 മണിക്കൂറോളമാണ് ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ ചലനത്തിന്റെ ആഘാതം അളന്നത്. അടുത്ത രണ്ട് ദിവസത്തേക്ക് വിദഗ്ധർ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത് തുടരുമെന്നും അധികൃതർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us