രാജ്യത്ത് നിരവധി മാറ്റങ്ങള്‍ക്കും മുന്നേറ്റങ്ങള്‍ക്കും തുടക്കമായ രോഹിത് വെമുലയുടെ ഓര്‍മകള്‍ക്ക് ഇന്ന് ആറ് വയസ്. ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷകവിദ്യാത്ഥിയായിരുന്ന രോഹിത് വെമുല 2016 ജനുവരി 17നാണ് ജാതി വ്യവസ്ഥിതിയോട് പോരാടാനാകാതെ ജീവനൊടുക്കിയത്. ജനതയുടെ ചിന്താരീതികള്‍ക്കെതിരെയുള്ള ഏറ്റവും മൂര്‍ച്ചയേറിയ പോരാട്ടവുമായിരുന്നു ആ മരണം.
‘ഈ ലോകത്ത് ജനിച്ചതാണ് ഞാന്‍ ചെയ്ത കുറ്റം…. ‘ കാള്‍ സാഗനെപ്പോലെ ലോകമറിയുന്ന ശാസ്ത്രഎഴുത്തുകാരനാകാന്‍ ആഗ്രഹിച്ച രോഹിത് വെമുല ജീവിതം അവസാനിപ്പിക്കു മുന്‍പ് എഴുതിയ വരികള്‍ ഇതായിരുന്നു. സര്‍വകലാശാലയില്‍ വര്‍ഷങ്ങളായി തുടര്‍ന്നു പോന്നിരുന്ന ദളിത് വിവേചനത്തിനെതിരായ പ്രതിഷേധം കൂടിയായിരുന്നു ആ ആത്മഹത്യ. ഇന്ത്യന്‍ ഉന്നതവിദ്യാഭ്യാസരംഗത്ത് കൊടികുത്തിവാഴുന്ന ജാതീയ വേര്‍തിരിവുകള്‍ക്കെതിരായ പോരാട്ടത്തിനൊടുവില്‍ അയാള്‍ തോല്‍വി സമ്മതിക്കുകയായിരുന്നു.
ദളിതര്‍ക്കെതിരായ വിവേചനങ്ങള്‍ക്കെതിരായ ഏറ്റവും വലിയ പ്രതിഷേധം കൂടിയായിരുന്നു രോഹിതിന്റെ ആത്മഹത്യ. ഏറ്റവും കഷ്ടപ്പെട്ട് രാജ്യത്തെ മികച്ച ഉന്നതവിദ്യാഭ്യാസസ്ഥാപനത്തിലെ ഗവേഷകവിദ്യാര്‍ത്ഥിയായി. എന്നാല്‍ സര്‍വകലാശാലയില്‍ നേരിടേണ്ടി വന്ന അവഗണയ്ക്കും വിവേചനത്തിനും എതിരെ പിടിച്ചു നില്ക്കാനായില്ല. പക്ഷെ രോഹിത് വെമുലയുടെ മരണം രാജ്യത്തെ കലാലയങ്ങളേയും തെരുവുകളേയും ഇളക്കിമറിച്ചു. പ്രതിഷേധങ്ങളുടെ വേലിയേറ്റങ്ങള്‍ ഉണ്ടായി. ദളിത് രാഷ്ട്രീയം ഒരിക്കല്‍ കൂടി രാജ്യമെങ്ങും ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.