ബെംഗളൂരു: ജില്ലയിൽ എട്ട് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ നാല് പേരെ വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ജയ് സിംഗ് (21), മുഖേഷ് സിംഗ് (20), മനീഷ് ടിർക്കി (33), മുനീം സിംഗ് (20) എന്നിവരാണ് അറസ്റ്റിലായത്. ജയ് സിങ്ങും മുഖേഷും മധ്യപ്രദേശിൽ നിന്നും മുനീം ജാർഖണ്ഡിൽ നിന്നുമുള്ളവരാണ്. ഞായറാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതാപിതാക്കൾ ജോലി ചെയ്തിരുന്ന ടൈൽ ഫാക്ടറിയുടെ പരിസരത്ത് നിന്ന് കളിച്ചുകൊണ്ടിരിക്കവേ തട്ടികൊണ്ടുപോയ സംഘം ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ ശേഷം ഓടയിൽ തള്ളുകയായിരുന്നു. സംഭവത്തിന് ശേഷം…
Read MoreYear: 2021
സർക്കാർ സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിൽ ഇനി മുട്ടയും
ബെംഗളൂരു : നിരവധി വിദ്യാർത്ഥികളുടെയും കുടുംബങ്ങളുടെയും പ്രവർത്തകരുടെയും ദീർഘകാലമായുള്ള ആവശ്യത്തിന് പരിഹാരമായി കർണാടക സർക്കാർ ഉച്ചഭക്ഷണ പദ്ധതിയിൽ മുട്ട ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു. വടക്കൻ കർണാടകയിലെ ബിദാർ, റായ്ച്ചൂർ, കലബുറഗി, യാദ്ഗിർ, കൊപ്പൽ, ബല്ലാരി, വിജയപുര എന്നീ ഏഴ് ജില്ലകളിലെ സർക്കാർ സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തിന്റെ ഭാഗമാണ് മുട്ടയെന്ന് നവംബർ 23-ലെ ഉത്തരവിൽ പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മുട്ട കഴിക്കാത്ത കുട്ടികൾക്ക് പകരം വാഴപ്പഴം നൽകും. പോഷകാഹാരക്കുറവ്, വിളർച്ച എന്നിവയ്‌ക്കെതിരെ പോരാടാനാണ് ഈ നീക്കം ലക്ഷ്യമിടുന്നത്, ഇതിൽ ഏഴ് ജില്ലകളിൽ കേസുകൾ കൂടുതലാണെന്ന് സർക്കാർ അറിയിച്ചു. 6…
Read Moreചെളി നിറഞ്ഞ ‘റോഡുകളിൽ’ വിളകൾ നട്ട് ബെംഗളൂരു നിവാസികളുടെ പ്രതിഷേധം
ബെംഗളൂരു : നഗരത്തിലെ മഴവെള്ളം ഒഴുക്കിവിടുന്ന ശൃംഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും യുദ്ധകാലാടിസ്ഥാനത്തിൽ കുഴികൾ നികത്തുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകിയെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ നൽകാത്ത സർക്കാരിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച ചെളി നിറഞ്ഞ ‘റോഡുകളിൽ’ വിളകൾ നട്ട് ബെംഗളൂരു നിവാസികൾ. വർത്തൂർ നിവാസികൾ വയലുകളോട് കൂടുതൽ സാമ്യമുള്ള റോഡുകളിൽ സ്റ്റേപ്പിൾസ് കൃഷി ചെയ്യാൻ തുടങ്ങി, ബ്രുഹത് ബംഗളൂരു മഹാനഗര പാലികെ, ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ്, ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി എന്നിവയെ ടാഗ് ചെയ്തുകൊണ്ട് സോഷ്യൽ മീഡിയയിൽ കൃഷിയിലേക്കുള്ള തങ്ങളുടെ ചുവടുവെപ്പ് ഉയർത്തിക്കാട്ടിയിരിക്കുന്നത്.
Read Moreജയലളിതയുടെ പോയസ് ഗാർഡൻ വീട് ഇനി സഹോദരന്റെ മക്കൾക്ക്.
ചെന്നൈ: അന്തരിച്ച ജെ ജയലളിതയുടെ വസതിയായ വേദനിലയം മുൻ എഐഎഡിഎംകെ സർക്കാർ ഏറ്റെടുത്ത് സർക്കാർ സ്മാരകമാക്കി മാറ്റുന്നത് മദ്രാസ് ഹൈക്കോടതി ബുധനാഴ്ച റദ്ദാക്കി. ജയലളിതയുടെ നിയമപരമായുള്ള അനന്തരാവകാശികളായ ജെ.ദീപയും ജെ.ദീപക്കും സമർപ്പിച്ച ഹർജികൾ പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് എൻ ശേഷസായി, മൂന്നാഴ്ചയ്ക്കകം സ്വത്ത് അവർക്ക് കൈമാറാൻ സംസ്ഥാനത്തോട് നിർദേശിച്ചത്. കൂടാതെ മറീന ബീച്ചിൽ അന്തരിച്ച മുഖ്യമന്ത്രിയുടെ രണ്ടാമത്തെ സ്മാരകം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ചോദിച്ചു. 2020 സെപ്റ്റംബറിൽ, ചെന്നൈയിലെ പോയസ് ഗാർഡൻ ഏരിയയിലുള്ള വേദനിലയം എഐഎഡിഎംകെ മേധാവിയുടെ സ്മാരകമാക്കി മാറ്റാനായി അടിത്തറ സ്ഥാപിക്കുന്നതിനുള്ള ബിൽ തമിഴ്‌നാട് നിയമസഭ…
Read Moreഇന്റർമീഡിയറ്റ് സെമസ്റ്റർ പരീക്ഷകൾ നടത്താൻ നിയമ സർവകലാശാലയ്ക്ക് ഹൈക്കോടതി അനുമതി നൽകി
ബെംഗളൂരു : ഇന്റർമീഡിയറ്റ് സെമസ്റ്റർ പരീക്ഷകൾ നടത്താൻ ഹൈക്കോടതി ബുധനാഴ്ച കർണാടക സ്റ്റേറ്റ് ലോ യൂണിവേഴ്സിറ്റിക്ക് (കെഎസ്എൽയു) അനുമതി നൽകി. നവംബർ 15 മുതൽ ആരംഭിക്കാനിരുന്ന കെഎസ്‌എൽയു സർക്കുലർ നിർബന്ധിത പരീക്ഷകൾ സ്റ്റേ ചെയ്തുകൊണ്ടുള്ള സിംഗിൾ ജഡ്ജിയുടെ 2021 നവംബർ 12-ലെ ഉത്തരവിനെ ചോദ്യം ചെയ്തുള്ള അപ്പീലിന് സർവകലാശാല നൽകിയിരുന്നു. ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തിയും ജസ്റ്റിസ് സച്ചിൻ ശങ്കർ മഗദും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് അപ്പീൽ അംഗീകരിക്കുകയും സിംഗിൾ ജഡ്ജിക്ക് മുമ്പാകെയുള്ള ഹർജിക്കാരായ ബാർ കൗൺസിൽ ഓഫ് ഇന്ത്യയ്ക്കും (ബിസിഐ) വിദ്യാർത്ഥികൾക്കും…
Read Moreപോഷകാഹാരക്കുറവുള്ള 7 ജില്ലകളിലെ കുട്ടികൾക്കായി സംസ്ഥാന സർക്കാരിന്റെ പുതിയ പദ്ധതി
ബെംഗളൂരു: ഏഴ് ജില്ലകളിലെ 1 മുതൽ 8 വരെയുള്ള ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് ഡിസംബർ 1 മുതൽ ഉച്ചഭക്ഷണത്തിന്റെ ഭാഗമായി മുട്ടയോ വാഴപ്പഴമോ ലഭിക്കും. ഏകദേശം 14.4 ലക്ഷം കുട്ടികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്കായി 39.8 കോടി രൂപയാണ് അനുവിധിച്ചിട്ടുള്ളത് അതിൽ ചെലവിന്റെ 60% കേന്ദ്രം വഹിക്കും. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉച്ചഭക്ഷണ ഡിവിഷന്റെ പ്രോജക്ട് അപ്രൂവൽ ബോർഡ്, ജില്ലകളിലും ഉയർന്ന തോതിലുള്ള പോഷകാഹാരക്കുറവും വിളർച്ചയും മറ്റും റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിലും അനുബന്ധ പോഷകാഹാര ഇനങ്ങൾ നിർദ്ദേശിച്ചിരുന്നു. ബിദാർ, ബല്ലാരി, കലബുർഗി, കൊപ്പൽ, വിജയപുര,…
Read Moreകന്നഡ സാഹിത്യ സംഘടനക്കായി പുതിയ ആപ്പ് ഉടൻ വികസിപ്പിക്കും ; നിയുക്ത പ്രസിഡന്റ്
ബെംഗളൂരു : 106 വർഷം പഴക്കമുള്ള കന്നഡ സാഹിത്യ പരിഷത്തിന് ഉടൻ തന്നെ സ്വന്തം മൊബൈൽ ആപ്പ് ലഭ്യമാകുമെന്നും, ഇതുവഴി പൗരന്മാർക്ക് പുസ്തകങ്ങൾ ഓർഡർ ചെയ്ത് ഉപയോഗിക്കാനാകുമെന്ന് പ്രീമിയർ ലിറ്റററി ബോഡിയുടെ നിയുക്ത പ്രസിഡന്റ് മഹേഷ് ജോഷി പറഞ്ഞു. സാഹിത്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഡിജിറ്റൽ മീഡിയം സ്വീകരിക്കുന്നത് കന്നഡ പുസ്തകങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് ജോഷി പറഞ്ഞു. അഞ്ച് വർഷത്തേക്ക് ജോഷി പരിഷത്ത് അധ്യക്ഷനായി വെള്ളിയാഴ്ച ഔദ്യോഗികമായി ചുമതലയേൽക്കും. 46,000 വോട്ടുകളുടെ ലീഡോടെ വിജയിച്ച ജോഷി, 2016ൽ തിരഞ്ഞെടുക്കപ്പെട്ട വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ മനു ബാലിഗറിന്…
Read Moreസെക്‌സ് സിഡി കേസ് ; ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്‌ഐആർ ചുമത്താൻ കോടതി ഉത്തരവ്
ബെംഗളൂരു : ബെംഗളൂരു പോലീസ് കമ്മീഷണർ കമൽ പന്ത്, ഡിസിപി (സെൻട്രൽ) എം എൻ അനുചേത്, കബ്ബൺ പാർക്ക് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ബി മാരുതി എന്നിവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ സിറ്റി കോടതി കബ്ബൺ പാർക്ക് പോലീസിനോട് നിർദ്ദേശിച്ചു. 2021 മാർച്ച് 2 ന് അന്നത്തെ മന്ത്രി രമേശ് ജാർക്കിഹോളിക്കെതിരെ സാമൂഹിക പ്രവർത്തകൻ ദിനേശ് കല്ലഹള്ളി നൽകിയ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയതിന് പോലീസ് ഉദ്യോഗസ്ഥർ ഉത്തരവാദികളാണെന്ന് എട്ടാം അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ചൊവ്വാഴ്ച ഉത്തരവിട്ടത്. ജനഅധികാര സംഘർഷ പരിഷത്ത്…
Read Moreകാർഷിക കടങ്ങൾ എഴുതിത്തള്ളാൻ സർക്കാരിന്റെ മേൽ സമ്മർദ്ദമേറുന്നു
ബെംഗളൂരു : കർഷകരുടെ കടം എഴുതിത്തള്ളാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയ്‌ക്ക് മേൽ സമ്മർദ്ദമേറുന്നു, പ്രളയത്തെ തുടർന്നുണ്ടായ കനത്ത വിളനാശം മൂലം വർധിച്ച കാർഷിക മേഖലയിലെ സമ്മർദ്ദം കുറയ്ക്കുമെന്ന് കരുതപ്പെടുന്നു. നവംബറിൽ മാത്രം കനത്ത മഴയിൽ 5.81 ലക്ഷം ഹെക്ടറിൽ കൃഷിനാശമുണ്ടായതായി സർക്കാർ പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് തങ്ങളുടെ വിള വായ്പകൾ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് കർഷകരുടെ നിവേദനങ്ങളാൽ നിറഞ്ഞിരിക്കുകയാണ്.
Read Moreജീവനക്കാരില്ലാത്ത ബിബിഎംപി; പുതിയ നിയമനങ്ങൾക്ക് സർക്കാർ അനുമതി ലഭിച്ചു.
ജീവനക്കാരുടെ കുറവുകാരണം കരാർ അടിസ്ഥാനത്തിൽ 197 എൻജിനീയർമാരെ നിയമിക്കുന്നതിനുള്ള അനുമതി ബൃഹത് ബെംഗളൂരു മഹാനഗര പാലികയ്ക്ക് (ബിബിഎംപി) ലഭിച്ചു. എഞ്ചിനീയർമാരെ നിയമിക്കുന്നതിനുള്ള ബിബിഎംപിയുടെ നിർദ്ദേശം സംസ്ഥാന സർക്കാർ അംഗീകരിച്ചതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബുധനാഴ്ച വെളിപ്പെടുത്തിയിരുന്നു . ചിലർക്ക് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറായി സ്ഥാനക്കയറ്റം ലഭിച്ചതോടെ അസിസ്റ്റന്റ്, ജൂനിയർ എൻജിനീയർമാരുടെ കുറവുണ്ടായതായി അധികൃതർ നേരത്തെ അറിയിച്ചിരുന്നു അതുമൂലമാണ് പുതിയ നിയമനത്തിന് അനുമതി ലഭിച്ചിരിക്കുന്നത്. ആവശ്യത്തിന് എൻജിനീയർമാരില്ലാത്ത വാർഡുകളിലും ഡിവിഷനുകളിലും പുതിയ എൻജിനീയർമാരെ ഉടൻ നിയമിക്കുമെന്ന് ബിബിഎംപി സ്‌പെഷ്യൽ കമ്മിഷണർ (അഡ്‌മിനിസ്‌ട്രേഷൻ) കെ.എ ദയാനന്ദ പറഞ്ഞു. …
Read More