സെക്‌സ് സിഡി കേസ് ; ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്‌ഐആർ ചുമത്താൻ കോടതി ഉത്തരവ്

ബെംഗളൂരു : ബെംഗളൂരു പോലീസ് കമ്മീഷണർ കമൽ പന്ത്, ഡിസിപി (സെൻട്രൽ) എം എൻ അനുചേത്, കബ്ബൺ പാർക്ക് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ബി മാരുതി എന്നിവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ സിറ്റി കോടതി കബ്ബൺ പാർക്ക് പോലീസിനോട് നിർദ്ദേശിച്ചു.

2021 മാർച്ച് 2 ന് അന്നത്തെ മന്ത്രി രമേശ് ജാർക്കിഹോളിക്കെതിരെ സാമൂഹിക പ്രവർത്തകൻ ദിനേശ് കല്ലഹള്ളി നൽകിയ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയതിന് പോലീസ് ഉദ്യോഗസ്ഥർ ഉത്തരവാദികളാണെന്ന് എട്ടാം അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ചൊവ്വാഴ്ച ഉത്തരവിട്ടത്.

  ബെംഗളൂരു അണ്ടർപാസ് നിർമ്മാണത്തിനിടെ മണ്ണും കോൺക്രീറ്റും ഇടിഞ്ഞുവീണു; മുന്നറിയിപ്പുകൾ വകവെച്ചില്ല, ഇരയായത് പാവം തൊഴിലാളികൾ

ജനഅധികാര സംഘർഷ പരിഷത്ത് സഹപ്രസിഡന്റ് ആദർശ് ആർ അയ്യർ 2021 മാർച്ച് 17 ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി കബ്ബൺ പാർക്ക് പോലീസിനെ സമീപിക്കുകയും തുടർന്ന് 2021 ഏപ്രിൽ 1 ന് ഡിസിപിക്ക് (സെൻട്രൽ) നിവേദനം നൽകുകയും ചെയ്തിരുന്നു ഇതിൽ നടപടികൾ സ്വീകരിക്കാത്തതിന് തുടർന്നാണ് കോടതിയെ സമീപിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി വീട്ടുപടിക്കലും ഫീസ്; ബെംഗളൂരുവിൽ പുതിയ പാർക്കിങ് ചട്ടങ്ങൾ വരുന്നു
[masterslider id="10"]

Related posts