തിരുവനന്തപുരം: ഗാനരചയിതാവ് ബിച്ചുതിരുമല അന്തരിച്ചു. 79 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 1941ലാണ് ജനനം. യഥാർത്ഥ പേര് ബി ശിവശങ്കരൻനായർ. രണ്ട് തവണ സംസ്ഥാന പുരസ്ക്കാരം ലഭിച്ചു ബിച്ചു തിരുമല എഴുതിയ പാട്ടുകളെല്ലാം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സൂപ്പർ ഹിറ്റ് ഗാനങ്ങളാണ്. ശ്യാം, എടി ഉമ്മർ, രവീന്ദ്രൻ, ദേവരാജൻ, ഇളയരാജ അടക്കമുള്ളവരുമായി ചേർന്ന് ബിച്ചു ഹിറ്റ് ഗാനങ്ങൾ ഒരുക്കിയിരുന്നു. 3000 ൽ അധികം സിനിമാ ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട്. സൂപ്പർഹിറ്റായ നിരവധി ലളിതഗാനങ്ങളും. യഥാർത്ഥ പേര് ബി ശിവശങ്കരൻനായർ. രണ്ട് തവണ സംസ്ഥാന…
Read MoreYear: 2021
ചിന്നസ്വാമി സ്റ്റേഡിയം സ്‌ഫോടന കേസ്; രണ്ട് പ്രതികൾക്ക് ജീവപര്യന്തം
ബെംഗളൂരു : ചിന്നസ്വാമി സ്‌റ്റേഡിയം സ്‌ഫോടനക്കേസിൽ രണ്ട് പ്രതികൾക്കുള്ള ശിക്ഷ ഏഴ് വർഷത്തെ തടവിൽ നിന്ന് കഠിനമായ ജീവപര്യന്തമായി വ്യാഴാഴ്ച ഒരു കോടതി വർദ്ധിപ്പിച്ചു. കുറ്റവാളികൾ– ഇന്ത്യൻ മുജാഹിദ്ദീൻ അംഗങ്ങളായ അഹമ്മദ് ജമാലി, അഫ്താബ് ആലം എന്നിവർ സെഷൻസ് കോടതി മുമ്പാകെ കുറ്റം സമ്മതിച്ചിരുന്നു, 2020 ൽ അവർക്ക് ഏഴ് വർഷത്തെ തടവ് ശിക്ഷ വിധിച്ചു. 2010 ഏപ്രിൽ 17-ന് റോയൽ ചലഞ്ചേഴ്‌സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരത്തിന് മുന്നോടിയായി സ്‌റ്റേഡിയത്തിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരടക്കം 15…
Read Moreമെഡിക്കൽ കോളേജിലെ 66 വിദ്യാർത്ഥികൾക്ക് കോവിഡ്.-19; ഹോസ്റ്റൽ സീൽ ചെയ്തു.
ബെംഗളൂരു: ധാർവാഡിലെ റസിഡൻഷ്യൽ കോളജായ എസ്ഡിഎം മെഡിക്കൽ കോളജിൽ 66 എംബിബിഎസ് വിദ്യാർത്ഥികൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. എസ്ഡിഎം മെഡിക്കൽ കോളജിൽ 400 വിദ്യാർഥികൾ പഠിക്കുന്നുണ്ടെന്നാണ് ജില്ലാ അധികൃതർ പറയുന്നത്. പോസിറ്റീവ് ആയ വിദ്യാർത്ഥികളിൽ ചിലർക്ക് രോഗലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിലും അവരിൽ ആർക്കും സ്ഥിതി ഗുരുതരമല്ല. കോളേജിലെ എല്ലാ മെഡിക്കൽ വിഭാഗങ്ങളും ഇവരുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. കോവിഡ് മൂലം ഹോസ്റ്റൽ സീൽ ചെയ്തു കഴിഞ്ഞു, ഇതുവരെ 300 വിദ്യാർത്ഥികളെ കോവിഡ് 19 പരിശോധന നടത്തിയതായും, ബാക്കിയുള്ള വിദ്യാർത്ഥികൾക്കായി കൂടുതൽ പരിശോധനകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ഫലം കാത്തിരിക്കുന്നവരെയും…
Read Moreജൂനിയർ എഞ്ചിനീയറുടെ വീടിന്റെ ഡ്രെയിൻ പൈപ്പിൽ നിന്നും ലക്ഷങ്ങൾ പിടിച്ചെടുത്തു.
ബെംഗളൂരു: സംസ്ഥാനത്തെ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) പിഡബ്ല്യുഡി ജൂനിയർ അസിസ്റ്റന്റ് എഞ്ചിനീയറുടെ കലബുറഗിയിലെ വീടിന്റെ ഡ്രെയിൻ പൈപ്പിൽ നിന്ന് 13 ലക്ഷം രൂപ പുറത്തെടുക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. അതിനുപുറമെ 54 ലക്ഷം രൂപയും, 36 ഏക്കർ കൃഷിഭൂമി, രണ്ട് വീടുകൾ, ബംഗളൂരുവിലെ ഒരു സ്ഥലം എന്നിവയ്ക്കുള്ള സ്വത്ത് രേഖകൾ, മൂന്ന് കാറുകൾ, സ്വർണം ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കളും വീട്ടിൽ നിന്ന് പിടിച്ചെടുത്തവയിൽ പെടുന്നു. സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിലെ (പിഡബ്ല്യുഡി) ജൂനിയർ അസിസ്റ്റന്റ് എൻജിനീയറായ ശാന്തന ഗൗഡയുടെ വീട്ടിൽ നിന്നാണ് ഈ പണവും…
Read Moreകർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (25-11-2021).
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 306 റിപ്പോർട്ട് ചെയ്തു. 224 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.36% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 224 ആകെ ഡിസ്ചാര്‍ജ് : 2949853 ഇന്നത്തെ കേസുകള്‍ : 306 ആകെ ആക്റ്റീവ് കേസുകള്‍ : 6492 ഇന്ന് കോവിഡ് മരണം : 2 ആകെ കോവിഡ് മരണം : 38187 ആകെ പോസിറ്റീവ് കേസുകള്‍ : 2994561 ഇന്നത്തെ…
Read Moreഹോട്ടലിൽ സർക്കാർ ഡോക്ടർ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി.
ചെന്നൈ: റോയപ്പേട്ട ഗവൺമെന്റ് ഹോസ്പിറ്റലിൽ (ജിആർഎച്ച്) ജനറൽ പ്രാക്ടീഷണറായി ജോലി ചെയ്യുകയായിരുന്ന ഡോക്ടറിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കടലൂർ സ്വദേശി മഹേശ്വരനെയാണ് (34) വ്യാഴാഴ്ച രാവിലെ മൈലാപ്പൂരിലെ നക്ഷത്ര ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡോക്ടർ കൂടിയായ നന്ദിനിയാണ് മഹേശ്വരന്റെ ഭാര്യ. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലന്നുള്ള ആത്മഹത്യാക്കുറിപ്പും കൂടാതെ ഇയാളുടെ സമീപത്ത് നിന്ന് ഒഴിഞ്ഞ സിറിഞ്ചും ഗ്ലൂക്കോസ് കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. സിറിഞ്ചും ഗ്ലൂക്കോസ് കുപ്പിയും ഫോറൻസിക് പരിശോധനയ്ക്കായി മുറിയിൽ നിന്ന് പോലീസ് ശേഖരിച്ചു. റോയപ്പേട്ട പോലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം മൃതദേഹം…
Read Moreകേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (25-11-2021).
കേരളത്തില്‍ ഇന്ന് 5987 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 963, തിരുവനന്തപുരം 863, കോഴിക്കോട് 664, കോട്ടയം 555, തൃശൂര്‍ 450, മലപ്പുറം 414, കൊല്ലം 377, കണ്ണൂര്‍ 373, ഇടുക്കി 277 വയനാട് 275, പത്തനംതിട്ട 253, ആലപ്പുഴ 215, പാലക്കാട് 188, കാസര്‍ഗോഡ് 120 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,165 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ…
Read Moreസംസ്ഥാനത്തെ മഴക്കെടുതി: മുഖ്യമന്ത്രിയോടൊപ്പം കേന്ദ്രസംഘം ചർച്ചനടത്തി.
ചെന്നൈ: സംസ്ഥാനത്ത് മഴക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രസംഘതോടൊപ്പം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ചർച്ചനടത്തി. ഞായറാഴ്ചയാണ് കേന്ദ്രസംഘം ചെന്നൈയിൽ എത്തിയത്. തുടർന്ന് നടന്ന കൂടിക്കാഴ്ചയിൽ മുതിർന്ന മന്ത്രിമാരും സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. ഇടക്കാല ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക അനുവദിക്കണമെന്ന് കേന്ദ്രസംഘത്തോട് സംസ്ഥാനസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു. സംസ്ഥാനത്തിലെയും പുതുച്ചേരിയിലെയും പ്രദേശങ്ങളാണ് കേന്ദ്രസംഘം സന്ദർശിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജോയന്റ് സെക്രട്ടറി രാജീവ് ശർമയുടെ നേതൃത്വത്തിൽ ഏഴംഗസംഘമാണ് മഴക്കെടുതികൾ വിലയിരുത്തിയത്. ബുധനാഴ്ച സെക്രട്ടേറിയറ്റിൽ സ്റ്റാലിനെ കണ്ടശേഷം സംഘം വീണ്ടും ഡൽഹിയിലേക്ക് മടങ്ങി. #NorthEastMonsoon வெள்ளப்…
Read Moreകൊല്ലപ്പെട്ട എസ്.എസ്.ഐ.യുടെ കുടുംബത്തിന് മുഖ്യമന്ത്രി സഹായധനം കൈമാറി.
ചെന്നൈ : ആടുമോഷ്ടാക്കൾ വെട്ടിക്കൊലപ്പെടുത്തിയ തിരുച്ചിറപ്പള്ളിയിലെ സ്പെഷ്യൽ എസ്.ഐ. സി. ഭൂമിനാഥന്റെ കുടുംബത്തിന് സർക്കാർ ഒരുകോടി രൂപയുടെ സഹായധനം കൈമാറി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനിൽനിന്ന് ഒരുകോടി രൂപയുടെ ചെക്ക് ഭൂമിനാഥന്റെ ഭാര്യയും മകനും ചേർന്നാണ് ഏറ്റുവാങ്ങിയത്. സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ ഡി.ജി.പി. സി. ശൈലേന്ദ്രബാബുവും മാറ്റ് മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. காவல் பணியின் போது வீரமரணம் அடைந்த திருச்சி மாவட்டம் திருவெறும்பூர் உட்கோட்டம் நவல்பட்டு காவல் நிலைய சிறப்பு உதவி ஆய்வாளர் திரு.பூமிநாதன் அவர்களின் குடும்பத்துக்கு முதலமைச்சரின் பொது நிவாரண நிதியிலிருந்து ரூ.1 கோடிக்கான…
Read Moreഎടിഎം സെക്യൂരിറ്റി ജീവനക്കാരനെ വെട്ടിക്കൊന്നു.
ബല്ലാരി: ഐസിഐസിഐ ബാങ്ക് എടിഎം സെക്യൂരിറ്റി ജീവനക്കാരൻ ഡ്യൂട്ടിക്കിടെ കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ ബല്ലാരി റോയൽ സർക്കിളിന് സമീപം കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടു. ഹുബ്ബള്ളി സ്വദേശി ബസവരാജാണ് കൊല്ലപ്പെട്ടത് അക്രമികൾ എടിഎമ്മിൽ കയറി ഗാർഡിനെ വെട്ടിക്കൊലപ്പെടുത്തുന്നതും രണ്ടു മിനിറ്റിനുള്ളിൽ അവർ മടങ്ങുന്നതും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇവർ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയത് മോഷണത്തിനാണോ അതോ വ്യക്തിപരമായ പ്രതികാരത്തിനാണോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എസ്.പി. സെയ്ദുലു ആദവത്തും സംഘവും സംഭവസ്ഥലത്ത് പരിശോധന നടത്തി. തുടരന്വേഷണംപുരോഗമിക്കുകയാണ്
Read More