ബെംഗളൂരു: സംസ്ഥാനത്തെ സായാഹ്ന കോളേജുകളിൽ നൽകുന്ന ത്രിവത്സര എൻജിനീയറിങ് കോഴ്സുകൾ 2021-22 അധ്യയന വർഷം മുതൽ ഒഴിവാക്കും. പകരം, കോളേജുകൾക്ക് ഡിപ്ലോമ വിദ്യാർത്ഥികൾക്കായി ലാറ്ററൽ എൻട്രി സഹിതം റെഗുലറായി നാല് വർഷത്തെ പ്രോഗ്രാം വാഗ്ദാനം ചെയ്യാൻ കഴിയുന്നതാണ്. ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷന്റെ (എഐസിടിഇ) ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ഡിപ്ലോമ ഹോൾഡർമാരായി ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കായി കർണാടകയിൽ യൂണിവേഴ്സിറ്റി വിശ്വേശ്വരയ്യ കോളേജ് ഓഫ് എഞ്ചിനീയറിംഗ് (UVCE), BMS കോളേജ് എഞ്ചിനീയറിംഗ് (UVCE), BMS കോളേജ് ഓഫ് എഞ്ചിനീയറിംഗ് (BMSCE) എന്നിങ്ങനെ ഏതാനും എഞ്ചിനീയറിംഗ് കോളേജുകളിൽ മൂന്ന് വർഷത്തെ സായാഹ്ന കോഴ്സുകൾ ലഭ്യമാണ്. പ്രവേശനം ലഭിക്കാൻ ഉദ്യോഗാർത്ഥികൾ കർണാടക പരീക്ഷാ അതോറിറ്റി നടത്തുന്ന പ്രവേശന പരീക്ഷ എഴുതണം.
എഐസിടിഇ (AICTE) മാനദണ്ഡങ്ങൾ അനുസരിച്ച്, കോളേജുകൾക്ക് വേണമെങ്കിൽ സായാഹ്ന പരിപാടികൾ നൽകാം, എന്നാൽ അവ സാധാരണ നാല് വർഷത്തെ ഫോർമാറ്റിൽ ആയിരിക്കണം. ഡിപ്ലോമ വിദ്യാർത്ഥികൾക്ക് രണ്ടാം വർഷത്തിൽ ലാറ്ററൽ പ്രവേശനം നേടാം. കഴിഞ്ഞ വർഷം എഐസിടിഇ ഉത്തരവ് പുറത്തിറക്കിയിരുന്നെങ്കിലും അത് നടപ്പാക്കിയില്ല, തുടർന്ന് 2020-21 അധ്യയന വർഷത്തിൽ പ്രോഗ്രാമിലേക്ക് വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുകയായിരുന്നു.
സിവിൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ് ബ്രാഞ്ചുകളിൽ 60 സീറ്റുകൾ വീതമുള്ള UVCE യിലെ പ്രോഗ്രാം 1971-ലാണ് ആരംഭിച്ചത്. വാരാന്ത്യങ്ങളിൽ, 6 മണി മുതൽ രാത്രി 9 വരെയാണ് ക്ലാസുകൾ നടത്തിയിരുന്നത്
ബിഇ ബിരുദത്തിന്റെ നിലവാരത്തകർച്ച ചൂണ്ടിക്കാട്ടി നിരവധി അക്കാദമിക് വിദഗ്ധർ തീരുമാനത്തെ പിന്തുണച്ചിരുന്നു, എന്നാൽ ചില ഉദ്യോഗാർത്ഥികൾ ഈ മാറ്റത്തിൽ അസന്തുഷ്ടരാണ്. ഈ വർഷം മുതൽ രണ്ടാം ഷിഫ്റ്റ് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി സായാഹ്നങ്ങളിൽ റെഗുലർ നാല് വർഷത്തെ കോഴ്സുകൾ നൽകാൻ ബിഎംഎസ്സിഇ തീരുമാനിച്ചിട്ടുണ്ടെന്നും, നിലവിലുള്ള വിദ്യാർത്ഥികളെ അധ്യാപകർ പഠിപ്പിക്കുന്നത് തുടരുമെന്നും, ബിഎംഎസ്സിഇ പ്രിൻസിപ്പൽ രവിശങ്കർ ബി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.