കോർപ്പറേഷനിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ് പ്രതിഷേധം

ബെംഗളൂരു : ബിജെപി ഭരണത്തിൽ ഹുബ്ബള്ളി-ധാർവാഡ് സ്‌മാർട്ട് സിറ്റിയല്ല, ചവറ്റുകുട്ടയായെന്ന് ആരോപിച്ച് കോൺഗ്രസ് അംഗങ്ങൾ ചൊവ്വാഴ്ച ഹുബ്ബള്ളിയിൽ മുനിസിപ്പൽ കോർപ്പറേഷൻ വളപ്പിൽ മാലിന്യം തള്ളി പ്രതിഷേധിച്ചു.

ബിജെപി ഭരണത്തിൽ ഉദ്യോഗസ്ഥർ ബിജെപി ഏജന്റുമാരെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്ന് ഹുബ്ബള്ളി ധാർവാഡ് മഹാനഗർ ജില്ലാ കോൺഗ്രസ് യൂണിറ്റ് അംഗങ്ങൾ പറഞ്ഞു. ബിജെപി സംസ്ഥാന നിർവാഹക സമിതി യോഗം നടക്കുന്ന വേദിയുടെ പരിസരം മാത്രമാണ് ശുചീകരിച്ചത്. മറ്റ് ഭാഗങ്ങളിൽ മാലിന്യം നീക്കം ചെയ്യാതെ കിടക്കുകയാണ്. ഹുബ്ബള്ളി ധാർവാഡ് മുനിസിപ്പൽ കോർപ്പറേഷൻ (എച്ച്‌ഡിഎംസി) ഉദ്യോഗസ്ഥർ പൊതുപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുപകരം ബിജെപി ഏജന്റുമാരെപ്പോലെയാണ് പെരുമാറുന്നതെന്നും അംഗങ്ങൾ ആരോപിച്ചു.

  5 മിനിറ്റിൽ മെട്രോ വരും! മഞ്ഞ ലൈനിൽ പതിനാലാമത് ട്രെയിനും ബെംഗളൂരുവിലെത്തി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലക്ഷക്കണക്കിന് രൂപ കൊടുക്കാനുണ്ട്, നന്ദികേട് കാണിക്കരുത്"; റോബിന്റെ മുഖമൂടി വലിച്ച് കീറി സായ് കൃഷ്ണ; കടബാധ്യതകളുടെ കഥ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts