തേനി: പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്തതിന് 48 കാരനെ തേനി വനിതാ പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. തന്നെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി എന്ന പെൺകുട്ടിയുടെ പരാതിയിൽ ബന്ധുവായ 22കാരനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
എന്നാൽ, ഡിഎൻഎ പരിശോധനയിൽ ഇയാൾ നിരപരാധിയാണെന്ന് തെളിയുകയും പെൺകുട്ടിയുടെ പിതാവുമായി നടത്തിയ മറ്റൊരു പരിശോധനയിൽ പിതാവ് കുറ്റക്കാരനാണെന്ന് തെളിയുകയും ചെയ്തു. പ്രതി തേനി ജില്ലയിലെ ദേവദാനപ്പട്ടി സ്വദേശിയാണ്. കുട്ടിയുടെ പിതാവും മാതാവും തമ്മിൽ അഭിപ്രായവ്യത്യാസത്തെ തുടർന്ന് കുറച്ച് വർഷങ്ങൾക്ക് മുമ്പ് വേർപിരിഞ്ഞു ജീവിക്കുകയായിരുന്നു. ദമ്പതികളുടെ 19 വയസ്സുള്ള മകനും 17 വയസ്സുള്ള മകളും ദിണ്ടിഗൽ ജില്ലയിൽ അമ്മയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നത്.
ഫെബ്രുവരിയിൽ തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. ബന്ധു തന്നെ ബലാത്സംഗം ചെയ്‌തെന്നും ഇത് ഗർഭധാരണത്തിലേക്ക് നയിച്ചെന്നും പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബന്ധുവായ 22കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് ജാമ്യത്തിൽ ഇറങ്ങിയ യുവാവിന്റെ ആവശ്യം നവജാതശിശുവിന്റെ പിതാവ് താനല്ലെന്ന് തെളിയിക്കണമെന്നാതായിരുന്നു. തുടർന്ന് നടത്തിയ ഡി എൻ എ പരിശോധനയിലാണ് കുട്ടി തന്റെയെല്ലാന്ന് തെളിഞ്ഞത്.
ആ യുവാവ് തന്റെ കുഞ്ഞിന്റെ പിതാവാണെന്ന് പെൺകുട്ടി ഇപ്പോഴും വിശ്വസിച്ചിരുന്നതിനാൽ യഥാർത്ഥ കുറ്റവാളിയെ കണ്ടെത്താൻ ഞങ്ങൾ വീണ്ടും അന്വേഷണം ആരംഭിക്കുകയായിരുന്നു എന്ന്, ”ഇൻസ്പെക്ടർ പി ഉഷ സെൽവരാജ് പറഞ്ഞു. പെൺകുട്ടിയുടെ അമ്മയെ അന്വേഷിച്ചപ്പോൾ, കഴിഞ്ഞ വർഷം പെൺകുട്ടി ഏതാനും മാസങ്ങൾ പിതാവിനൊപ്പം താമസിച്ചതായി പോലീസിന് മനസ്സിലായി.
ഇയാളുടെ പങ്ക് സംശയിച്ച് പോലീസ് അവളുടെ അച്ഛന്റെയും കുഞ്ഞിന്റെയും സാമ്പിളുകൾ പരിശോധിച്ചു. തുടർന്ന് നടത്തിയ ഡിഎൻഎ പരിശോധനയിൽ അത് ഇയാളുടെ കുട്ടിയാണെന്ന് കണ്ടെത്തി. “മൂന്ന് മാസത്തെ കേസ് ട്രാക്ക് ചെയ്ത ശേഷം പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
നിലവിൽ പോക്‌സോ നിയമത്തിലെ ഒരു വകുപ്പ് പ്രകാരം മാത്രമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്നാൽ മകളെ ബലാത്സംഗം ചെയ്തതിന് ഐപിസിയിലെയും പോക്‌സോ നിയമത്തിലെയും ഒന്നിലധികം വകുപ്പുകൾ പ്രകാരം കുറ്റപത്രത്തിൽ ഇയാൾക്കെതിരെ കേസെടുക്കും.
ആൺകുഞ്ഞിനെ സർക്കാർ ഏജൻസികൾ വഴി ദത്തുനൽകാൻ ആണ് നീക്കം.