ബെംഗളൂരു : ആഘോഷങ്ങളുടെ മാസമാണ് ഡിസംബര്‍. ക്രിസ്മസും ന്യൂ ഇയറും അവധി ദിനങ്ങളുമൊക്കെയായി ജീവിതത്തിലെ ഏറ്റവും നല്ല ഓര്‍മ്മകള്‍ സമ്മാനിക്കുന്ന ഒരു കാലം.
ഡിസംബറിന്റെ അവസാന വാരം ക്രിസ്മസ് തിരക്കില്‍ അമരുന്ന തെരുവുകള്‍, നക്ഷത്രങ്ങളും അലങ്കാര ദീപങ്ങളും കൊണ്ട് കാഴ്ചയുടെ വിസ്മയം തീര്‍ക്കുന്ന വീഥികള്‍.. എല്ലാമെല്ലാം ക്രിസ്മസിനായി. ക്രിസ്മസ് എന്നാല്‍ മനസിലോടിയെത്തുക നക്ഷക്കൂട്ടങ്ങളുടെ ദൃശ്യങ്ങള്‍ക്ക് ചാരുത പകരുന്ന ക്രിസ്മസ് ഗാനങ്ങളാണ്.
ദൈവപുത്രന്റെ ജനനം, ജീവിതം, സമ്മാനങ്ങള്‍, സന്തോഷങ്ങള്‍, സാന്റാ ക്ളോസ്, മഞ്ഞ് എന്നിവയൊക്കെ ഇതിവൃത്തമാക്കിയ കരോള്‍ ഗാനങ്ങള്‍ ക്രിസ്മസ് രാത്രികളില്‍ എങ്ങും മുഴങ്ങിക്കേള്‍ക്കുന്നു. കരോള്‍ എന്ന വാക്കിന്റെ അര്‍ത്ഥം നൃത്തം അല്ലെങ്കില്‍ സ്തുതിയുടെയും സന്തോഷത്തിന്റെയും ഗാനം എന്നാണ്.
ക്രിസ്മസ് നാളുകളിൽ കരോൾ രാവുകൾ ആനന്ദമാക്കാൻ ഇതാ ഒരു അടിപൊളി കരോൾ ഗാനം.
മഞ്ഞുതിരും രാവിതിൽ ഉന്നതമാം താരകങ്ങൾ എന്ന് തുടങ്ങുന്നതാണ് ഈ കരോൾ ഗാനം. ജോഷി
കാരക്കുനന്നേലിന്റെ മനോഹര വരികൾക്ക് ജോഷി ഉരുളിയാനിക്കൽ അതി മനോഹരമായി ഈണം നൽകിയിരിക്കുന്ന ഈ കരോൾ ഗാനം നഗരത്തിലെ ഒരുകൂട്ടം സംഗീത ആസ്വാദകരാണ് പാടിയിരിക്കുന്നത്.