ബെംഗളൂരുവിൽ കണ്ടെയ്ൻമെന്റ് സോണുകൾ 100 കടന്നു.

ബെംഗളൂരു: സംസ്ഥാനത്ത് ആകെ കോവിഡ് കേസുകളുടെ എണ്ണം കുറവാണെന്ന് തോന്നുമെങ്കിലും, ബെംഗളൂരുവിലെ മൈക്രോ കണ്ടെയ്‌ൻമെന്റ് സോണുകൾ (MCZ) 100 കടന്നു. ഹെൽത്ത് ബുള്ളറ്റിൻ അനുസരിച്ച്, നഗരത്തിലെ ആകെ സജീവമായ മൈക്രോ കണ്ടെയ്‌ൻമെന്റ് സോണുകളുടെ എണ്ണം 101 ആണ്, അതിൽ ബൊമ്മനഹള്ളിയാണ് പട്ടികയിൽ ഒന്നാമത്.

ബി‌ബി‌എം‌പി അധികാരപരിധിയിൽ വരുന്ന പ്രദേശങ്ങളിൽ കഴിഞ്ഞ ആഴ്‌ചയിൽ എം‌.സി‌.ഇസഡ്.ന്റെ (MCZ) എണ്ണത്തിൽ 45% മുതൽ 50% വരെ കുതിച്ചുചാട്ടമുണ്ടായതായും ,” ഒരു ബി‌ബി‌എം‌പി ഉദ്യോഗസ്ഥൻ പറഞ്ഞു.

നവംബർ 24-ന് ബെംഗളൂരുവിനായുള്ള ബുള്ളറ്റിനിൽ നിന്നുള്ള ഡാറ്റയിൽ 55 MCZ-കൾ ലിസ്റ്റ് ചെയ്തിട്ടുണ്ടായതാണിപ്പോൾ. ഡിസംബർ 12-ഓടെ 101 ആയി ഉയർന്നിരിക്കുന്നത്. ബൊമ്മനഹള്ളി സോണിലാണ് ഏറ്റവും കൂടുതൽ എം‌.സി‌.ഇസഡ്.കൾ (MCZ) ഉള്ളത് 34, സൗത്ത് സോൺ 17, മഹാദേവപുര 15, ഈസ്റ്റ് സോൺ 14, വെസ്റ്റ് സോൺ 7 രാജരാജേശ്വരി നഗർ 3 , ദാസറഹള്ളി 3 എന്നിങ്ങനെയാണ് മൈക്രോ കണ്ടെയ്‌ൻമെന്റ് സോണുകളുടെ കണക്ക്.

സമീപകാല നിയമങ്ങൾ പ്രകാരം, മൂന്നോ അതിലധികമോ ആളുകൾ പോസിറ്റീവായാൽ ആഹ് കെട്ടിടത്തെ മൈക്രോ കണ്ടെയ്‌ൻമെന്റ് സോണായി ബിബിഎംപി പ്രഖ്യാപിക്കും എന്നുള്ളതാണ്. തിങ്കളാഴ്ച ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ബെല്ലന്ദൂർ, എച്ച്എസ്ആർ ലേഔട്ട്, ദൊഡ്ഡനെക്കുണ്ടി, ഹഗദൂർ, ഹൊറമാവ്, ഉത്തരഹള്ളി, ഹെമ്മിഗെപുര, ബയാതരായണപുര, ഹൂഡി എന്നിവിടങ്ങളിലാണ് പ്രതിദിന കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന വാർഡുകൾ.

എന്നിരുന്നാലും, ബെംഗളൂരുവിന്റെ കഴിഞ്ഞ ആഴ്ചയിലെ 0.47% ആയി നിന്നിരുന്ന പോസിറ്റീവ് നിരക്കിൽ നിന്ന് ഈ ആഴ്ച ആയപ്പോൾ അത് 0.44% ആയി കുറഞ്ഞിട്ടുണ്ട്‌,

അതേസമയം, ഇത് യാത്രാ സീസണായതിനാൽ മൈക്രോ കണ്ടെയ്‌ൻമെന്റ് സോണുകളുടെ എണ്ണം ഇനിയും ഉയരുമെന്ന് ബിബിഎംപി ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നു. കാരണം ക്രിസ്മസ് അവധികൾ ഉടൻ വരുന്നതിനാൽ, നിരവധി ആളുകൾ കേരളത്തിലേക്കും മഹാരാഷ്ട്രയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും പോലും യാത്ര ചെയ്യുന്നുണ്ടെന്നും ഇത് കേസുകളുടെ വർദ്ധനവിന് കാരണമാകാൻ വഴിയൊരുക്കുമെന്നും ഒരു ബിബിഎംപി ഉദ്യോഗസ്ഥൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us