2017ൽ നഴ്‌സിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചു.

തിരുച്ചി: 2017ൽ നഴ്‌സിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾക്ക് തിരുച്ചി മഹിളാ കോടതി ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചു. കല്ലക്കുടിക്കടുത്ത് വടുഗർപേട്ടയിലെ അഡീഷണൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ (എപിഎച്ച്‌സി) ജോലി ചെയ്തിരുന്ന നഴ്‌സിനെ കൊലപ്പെടുത്തിയ കേസിൽ അന്ന് 21-ഉം 20-ഉം പ്രായമായ അഗസ്റ്റിൻ ലിയോ, രാമൻ എന്നിവരായിരുന്നു അറസ്റ്റ് ചെയ്തിരുന്നത്.

കലാവതി (55) എന്ന നഴ്‌സിനെയാണ് ഇവർ കൊലപ്പെടുത്തിയത്. ആക്രമണത്തെ തുടർന്ന് 2017 ഓഗസ്റ്റ് 29-ന് തിരുച്ചി സർക്കാർ ആശുപത്രിയിൽ വെച്ചാണ് നേഴ്സ് മരിച്ചത്. മരണത്തിന് മുമ്പ് കൽവതി നൽകിയ വിവരങ്ങളുടെയും പോലീസിന്റെ അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലുമാണ് ലിയോയും രാമനും ചേർന്ന് അക്രമിച്ചതാണ് മരണകാരണം എന്ന് കണ്ടത്താനായത്.

ആക്രമണത്തിന് ശേഷം അബോധാവസ്ഥയിലായ യുവതിയെ ഇരുവരും ബാത്ത്റൂമിൽ പൂട്ടിയിട്ട് തെളിവ് നശിപ്പിക്കാൻ ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് മുറിവുകൾ മറയ്ക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. ഒറ്റയ്ക്കു താമസിക്കുകയായിരുന്ന സ്ത്രീയെ രണ്ട് ദിവസത്തിന് ശേഷമാണ് ബന്ധുക്കൾ ജീവനോടെ കണ്ടെത്തിയത്.

തിങ്കളാഴ്ച ജഡ്ജി ശ്രീവത്സൻ ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ഐപിസി സെക്ഷൻ 302 പ്രകാരം ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. കൂടാതെ യഥാക്രമം മരണമോ ജീവപര്യന്തമോ ശിക്ഷയും തടവും ലഭിക്കാവുന്ന ഒരു കുറ്റകൃത്യം ചെയ്യാനുള്ള ഉദ്ദേശത്തോടെ അതിക്രമിച്ച് കയറിയതിന് 342, 449 വകുപ്പുകൾ പ്രകാരം ഒരു വർഷം മൂന്ന് വർഷം എന്നിങ്ങനെ അധിക തടവും അവർക്ക് വിധിച്ചട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us