മലയാളം മിഷൻ പഠന പ്രവർത്തനം കൂടുതൽ കാര്യക്ഷമവും രസകരവു മാക്കുന്നതിനായും വിദ്യാർഥികളിൽ കലാ സാഹിത്യ വാസന വളർത്തിയെടുക്കുന്നതിനായും,പഠന പ്രവർത്തനങ്ങളുടെ ഭാഗമായി തയാറാക്കിയ കൈയ്യെഴുത്തു മാസികയുടെ പ്രകാശനം നാളെ വൈകിട്ട് 3.30 ന്. Google meet ൽ നടക്കുകയാണ്.
ഓരോ വിദ്യാർത്ഥിയിലും ഓരോ കലാ / സാഹിത്യകാരന്മാരെ വളർത്തിയെടുക്കുക എന്നതാണ് കൈയ്യെഴുത്തു മാസികയുടെ ലക്ഷ്യം
മലയാളം മിഷൻ ഭാഷധ്യാപകൻ ശ്രീ. ഉണ്ണി അമ്മയമ്പലം മാസിക പ്രകാശനം ചെയ്യും. മലയാളം മിഷൻ കർണാടക ചാപ്റ്റർ കോർഡിനേറ്റർ ശ്രീമതി ബിലു സി നാരായണൻ, പ്രസിഡന്റ് ശ്രീ. ദാമോദരൻ കെ, സെക്രട്ടറി ശ്രീ. ടോമി ജെ ആലുങ്കൽ,ഈസ്റ്റ് സോൺ കോർഡിനേറ്റർ ശ്രീ അനൂപ് കുറ്റ്യാരിമ്മേൽ, പദാധിപർ ശ്രീ റോയ്ജോയ് , ശ്രീമതി ആൻസി എന്നിവർ സംസാരിക്കും തുടർന്ന് മലയാളം മിഷൻ കുട്ടികളുടെ കലാ പരിപാടികൾ ഉണ്ടായിരിക്കും.
മലയാളം മിഷന്റെ ഓരോ മാസത്തേയും ദൈനം ദിന പഠന പ്രവർത്തനങ്ങളുടെ സമാഹരമാണ് അതാതുമാസത്തെ കൈയ്യെഴുത്തു മാസിക.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.