ചെന്നൈ: നീലഗിരിയിലെ കൂനൂരിന് സമീപം തകർന്നുവീണ ഇന്ത്യൻ വ്യോമസേനയുടെ Mi17V5 ഹെലികോപ്റ്ററിന്റെ ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ കണ്ടെത്തി. എയർ ചീഫ് മാർഷൽ വിആർ ചൗധരി സുലൂർ വ്യോമസേന താവളത്തിൽ എത്തിയതിന് ശേഷമാണ് ബ്ലാക്ക് ബോക്സ് എന്നറിയപ്പെടുന്ന ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ വ്യാഴാഴ്ച രാവിലെ കണ്ടെടുത്തത്.
IAF chopper crash: Black box retrieved from crash site near Coonoor https://t.co/ch3XHMjkL9
— Dhanya Rajendran (@dhanyarajendran) December 9, 2021
വിങ് കമാൻഡർ ആർ ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള 25 അംഗ ഐഎഎഫ് ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘമാണ് ബ്ലാക്ക് ബോക്സ് കണ്ടെടുത്തത്. മൃതദേഹങ്ങൾ സുരക്ഷിതമായി വീണ്ടെടുത്ത് വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റുന്നതിനാണ് ബുധനാഴ്ച മുൻഗണന നൽകിയത്. അതുകൊണ്ടു തന്നെ വ്യാഴാഴ്ച രാവിലെ മുതലാണ് സംഘം ബ്ലാക്ക് ബോക്സിനായി തിരച്ചിൽ തുടങ്ങിയത്.
Flight data recorder or Black Box of M 17 IAF Chopper which crashed near Coonoor recovered on Thursday morning. 13 persons including CDS Bipin Rawat, wife Madhulika passed away. pic.twitter.com/qjEbQmOEIF
— Sreedevi (@Sreedevi_Jay) December 9, 2021
സൂലൂർ ക്യാമ്പിലേക്ക് കണ്ടെടുത്ത ബ്ലാക്ക് ബോക്സ് തിരികെ കൊണ്ടുപോകുന്ന ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എയർ മാർഷൽ മനേന്ദ്ര സിങ്ങിന്റെ കീഴിലുള്ള ഐഎഎഫ് സംഘം അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബ്ലാക്ക് ബോക്സ് സൂലൂർ ബേസിലെ അപകട അന്വേഷണ ബോർഡിന് കൈമാറും. വിമാനത്തിൽ നിന്നുള്ള ഡാറ്റ ശേഖരിക്കുകയും വ്യോമയാന അപകടങ്ങളും മറ്റ് സംഭവങ്ങളും അന്വേഷിക്കാൻ ബ്ലാക്ക് ബോക്സ് സഹായിക്കുകയും ചെയ്യുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.