ബെംഗളൂരു: നഗരത്തിലെ ജോയിന്റ് പോലീസ് കമ്മീഷണർ (ട്രാഫിക്) ബിആർ രവികാന്തെ ഗൗഡയുടെ വസതിയിൽ ജോലി ചെയ്തിരുന്ന വീട്ടുജോലിക്കാരിയായ 20 കാരിയെ ശനിയാഴ്ച വൈകുന്നേരം മുതൽ കാണാതായി. സംഭവത്തിൽ ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് പണവും സ്വർണവും നഷ്ടപ്പെട്ടിട്ടുണ്ട്.
സഞ്ജയ്നഗർ പൊലീസ് മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രവികാന്തെ ഗൗഡയുടെ കാർ ഡ്രൈവർ ജഗദീഷ് നൽകിയ പരാതിയിൽ അക്ഷത നായക് എന്ന യുവതി കഴിഞ്ഞ മൂന്ന് വർഷമായി ഡോളർ കോളനിയിലുള്ള ഓഫീസറുടെ വസതിയിൽ വീട്ടുജോലി ചെയ്തുവരികയാണ് എന്ന് രേഖപ്പെടുത്തിയിരുന്നു.
ശനിയാഴ്ച രവികാന്തെ ഗൗഡയും കുടുംബവും നഗരത്തിന് പുറത്തേക്ക് പോയിരുന്നു. അന്നേരം അക്ഷതയോടൊപ്പം രവികാന്തെ ഗൗഡയുടെ മകൾ വീട്ടിൽ ഉണ്ടായിരുന്നു തുടർന്നു വൈകുന്നേരം, ഡ്രൈവർ മകളെ സുഹൃത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോയി, എന്നാൽ അവർ തിരിച്ചെത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അക്ഷതയെ കാണാതായ വിവരം മനസ്സിലാകുന്നതും. ഉടൻ തന്നെ രവികാന്തെ ഗൗഡയെ ഡ്രൈവർ വിവരം വിളിച്ച അറിയിക്കുകയായിരുന്നു. അവിടെ തിരച്ചിൽ നടത്തിയപ്പോൾ പ്രധാന വാതിലിന്റെ താക്കോൽ പൂച്ചട്ടിയിൽ സൂക്ഷിച്ചിരുന്നതായി കണ്ടെത്തി വാതിൽ തുറന്നു ശേഷം വീട് പരിശോധിച്ചപ്പോൾ ആണ് മൂന്ന് റിസ്റ്റ് വാച്ചുകൾ, മൂന്ന് ജോഡി കമ്മലുകൾ, ഒരു മൊബൈൽ ഫോൺ, 32,000 രൂപയും നഷ്ടപ്പെട്ടതായി അറിഞ്ഞത്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.