ഇ-മാലിന്യങ്ങളുടെ തെറ്റായ സംസ്കരണത്തിന് പിഴ ചുമത്തും ; കെഎസ്പിസിബി

ബെംഗളൂരു: സംസ്ഥാനത്ത് ഇ-മാലിന്യത്തിന്റെ ശാസ്ത്രീയ ശേഖരണവും സംസ്‌കരണവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇ-മാലിന്യം ശരിയായ രീതിയിൽ നീക്കം ചെയ്യാത്തവർക്കെതിരെ പിഴ ചുമത്തുമെന്ന് കർണാടക മലിനീകരണ നിയന്ത്രണ ബോർഡ് (കെഎസ്പിസിബി) മെമ്പർ സെക്രട്ടറി ശ്രീനിവാസലു അറിയിച്ചു.

ഇ-മാലിന്യങ്ങൾ നിരുത്തരവാദപരമായി കൈമാറുന്നത് വൻ അപകടമാണെന്ന്, സംസ്ഥാനവ്യാപകമായി ഇ-മാലിന്യ ബോധവൽക്കരണ യജ്ഞത്തിന് നഗരത്തിൽ തുടക്കം കുറിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. “ഇ-മാലിന്യ ശേഖരണം നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും, നിലവിൽ 10 ശതമാനമാണ് ശേഖരണ ശതമാനം. ഇലക്‌ട്രോണിക് ബ്രാൻഡുകൾ ഇപ്പോൾ അവരുടെ മുൻഗണന മാറ്റുകയും ഉത്തരവാദിത്തമുള്ളവരായിരിക്കുകയും വേണം, ഇല്ലെങ്കിൽ പിഴ ഈടാക്കും,” അദ്ദേഹം മുന്നറിയിപ്പ് നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us