തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയെന്ന അനുപമയുടെ പരാതിയിൽ പുതിയ വഴിത്തിരിവ്. ഡി.എൻ.എ പരിശോധനക്കുള്ള സാമ്പിളുകൾ കുഞ്ഞ്, അനുപമ, ഭർത്താവ് അജിത്കുമാർ എന്നിവരിൽനിന്നും തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ശേഖരിച്ചു. ഫലം നാളെ അല്ലങ്കിൽ ബുധനാഴ്ച ലഭിക്കുമെന്നാണ് അറിയിച്ചതെന്ന് അനുപമ മാധ്യമങ്ങളോട് പറഞ്ഞു
കുഞ്ഞിന്റെ ഡിഎൻഎ സാമ്പിൾ അനുപമയുടെയും അജിത്കുമാറിന്റയും കൂടെ ശേഖരിക്കാഞ്ഞത് കൊണ്ട് തന്‍റെ കുഞ്ഞിന്‍റെ സാമ്പിൾ തന്നെയാണോ എടുത്തതെന്ന സംശയം ഇപ്പോഴുമുണ്ടെന്നും അനുപമ വ്യക്തമാക്കി.
ആന്ധ്രാപ്രദേശിൽ നിന്ന് ഇന്നലെ രാത്രിയാണ് ദത്ത് നൽകിയ കുഞ്ഞിനെ വിമാനമാർഗം തലസ്ഥാനത് എത്തിച്ചത്. ഈ മാസം 18 ന് കുഞ്ഞിനെ അഞ്ചു ദിവസത്തിനകം നാട്ടിലെത്തിക്കണമെന്ന ജില്ല ചൈൽഡ് വെൽഫെയർ കൗൺസിലിന്റെ നിർദേശത്തെ തുടർന്ന് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ചൈൽഡ് വെൽഫെയർ കൗൺസിലിന്റെ സോഷ്യൽ വർക്കറുമടങ്ങുന്ന സംഘമാണ് ആന്ധ്രയിലെത്തി ദമ്പതികളിൽ നിന്ന് കുഞ്ഞിനെ ഏറ്റുവാങ്ങിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.