ദ​ത്ത് വിവാദം; ഡിഎൻഎ പരിശോധനയിൽ അനുപമയ്ക്ക് വീണ്ടും ആശങ്ക.

ANUPAMA

തിരുവനന്തപുരം: അ​മ്മ​യ​റി​യാ​തെ കു​ഞ്ഞി​നെ ദ​ത്ത് ന​ൽ​കി​യെ​ന്ന അനുപമയുടെ പ​രാ​തി​യിൽ പുതിയ വഴിത്തിരിവ്. ഡി.എൻ.എ പരിശോധനക്കുള്ള സാമ്പിളുകൾ കുഞ്ഞ്, അനുപമ, ഭർത്താവ് അ​ജി​ത്കു​മാ​ർ എന്നിവരിൽനിന്നും തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ശേഖരിച്ചു. ഫലം നാളെ അല്ലങ്കിൽ ബുധനാഴ്ച ലഭിക്കുമെന്നാണ് അറിയിച്ചതെന്ന് അനുപമ മാധ്യമങ്ങളോട് പറഞ്ഞു

കുഞ്ഞിന്റെ ഡിഎൻഎ സാമ്പിൾ അനുപമയുടെയും അ​ജി​ത്കു​മാ​റിന്റയും കൂടെ ശേഖരിക്കാഞ്ഞത് കൊണ്ട് തന്‍റെ കുഞ്ഞിന്‍റെ സാമ്പിൾ തന്നെയാണോ എടുത്തതെന്ന സംശയം ഇപ്പോഴുമുണ്ടെന്നും അനുപമ വ്യക്തമാക്കി. 

  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം

ആ​ന്ധ്രാപ്രദേശിൽ നിന്ന് ഇന്നലെ രാത്രിയാണ് ദ​ത്ത് ന​ൽ​കി​യ കുഞ്ഞിനെ വിമാനമാർഗം തലസ്ഥാനത് എത്തിച്ചത്. ഈ​ മാ​സം 18 ന് കു​ഞ്ഞി​നെ അ​ഞ്ചു ​ദി​വ​സ​ത്തി​ന​കം നാ​ട്ടി​ലെ​ത്തി​ക്ക​ണ​മെ​ന്ന ജി​ല്ല ചൈ​ൽ​ഡ് വെ​ൽ​​ഫെയർ കൗൺസിലിന്റെ നിർദേശത്തെ തുടർന്ന് ഡി​വൈ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട്​ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ചൈ​ൽ​ഡ് വെ​ൽഫെയർ കൗ​ൺ​സി​ലിന്‍റെ സോ​ഷ്യ​ൽ വ​ർ​ക്ക​റു​മ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ആ​ന്ധ്രയിലെ​ത്തി ദ​മ്പ​തി​ക​ളി​ൽ ​​നി​ന്ന് കു​ഞ്ഞി​നെ ഏ​റ്റു​വാ​ങ്ങിയത്. ​

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓണം യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സർപ്രൈസ് പ്രഖ്യാപനവുമായി കർണാടക ആർടിസി
[masterslider id="10"]

Related posts