ബെംഗളൂരു: സുഹൃത്തിനെ അസഭ്യം പറഞ്ഞെന്നാരോപിച്ച് ഓട്ടോറിക്ഷാ ഡ്രൈവറെ ഡോക്ടർ ക്ലബ്ബിനുള്ളിൽ പൂട്ടിയിട്ട് മർദിച്ചു.
യെലഹങ്കയിൽ നിന്ന് വി മുരളി (26) നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ യെലഹങ്കയ്ക്ക് സമീപമുള്ള ബഗലൂരിലെ ശ്രീ മാരുതി ആശുപത്രി ഉടമയുമായ ഡോ രാകേഷ് ഷെട്ടിയെ (40) കസ്റ്റഡിയിൽ എടുത്ത ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.നവംബർ 8 ന് ആണ് സംഭവം നടന്നത്.
എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് എട്ട് മണിക്കൂറിനുള്ളിൽ ഞങ്ങൾ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്‌തെന്നും മറ്റ് മൂന്ന് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും മുരളിയുടെ ശരീരത്തിലെ മുറിവുകളും ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റുകളും കുറ്റകൃത്യം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും ആക്രമണം സ്ഥിരീകരിച്ചതായി ഡിസിപി (നോർത്ത് ഈസ്റ്റ്) സികെ ബാബ പറഞ്ഞു.
ഡോക്ടർമാരോട് തനിക്ക് ബഹുമാനമില്ലെന്ന് പറഞ്ഞ് അധിക്ഷേപിച്ചു ബിയർ കുപ്പികളും മറ്റ് വസ്തുക്കളും ഉപയോഗിച്ച് കൂട്ടത്തോടെ ആക്രമിച്ചതിന് പുറമെ രാകേഷ് ഷെട്ടിയും സുഹൃത്തുക്കളും ചേർന്ന് തന്റെ വായിലും ശരീരത്തിലും മൂത്രമൊഴിച്ചതായും മുരളി പരാതിയിൽ പറയുന്നു.
പ്രതികൾക്കെതിരെ എസ്‌സി, എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമത്തിന് പുറമെ, ഇന്ത്യൻ പീനൽ കോഡ് (ഐപിസി) സെക്ഷൻ 324 (അപകടകരമായ ആയുധങ്ങളിലൂടെയോ മാർഗങ്ങളിലൂടെയോ മുറിവേൽപ്പിക്കുക) 342 (തെറ്റായ തടവിൽ പാർപ്പിക്കൽ ) 504 (സമാധാന ലംഘനത്തിന് പ്രകോപിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള മനഃപൂർവമായ അപമാനം), 506 (ക്രിമിനൽ ഭീഷണിക്കുള്ള ശിക്ഷ) എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.