ബെംഗളൂരു : 2030-ഓടെ സംസ്ഥാനത്തെ 38 ശതമാനം വനമേഖലയും കാലാവസ്ഥാ വ്യതിയാനത്തിന്റെ പിടിയിലാകുമെന്ന് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള കർണാടക സംസ്ഥാന കർമപദ്ധതി പഠനം പറയുന്നു. പശ്ചിമഘട്ടത്തിന്റെ മധ്യ, വടക്കൻ ഭാഗങ്ങളിലെ വനങ്ങളെ കാലാവസ്ഥാ വ്യതിയാനം ബാധിക്കുമെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.
ബീജാപൂർ, റായ്ച്ചൂർ,കേപ്പള, ബെല്ലാരി, ചിത്രദുർഗ, കൊടകു , ഹാസൻ എന്നീ ഏഴ് ജില്ലകളിലെ കുറ്റിച്ചെടികളിലും തുറസ്സായ വനപ്രദേശങ്ങളിലും – ഹ്രസ്വകാലവും (2030) ദീർഘകാലവും (2080 കളിൽ) സസ്യജാലങ്ങളിൽ വലിയ മാറ്റമുണ്ടാകുമെന്ന് പഠനം പ്രവചിക്കുന്നു. ഈ ഏഴ് ജില്ലകളിലെ വനമേഖലയിലെ ഗ്രിഡുകൾ കാലാവസ്ഥാ വ്യതിയാനത്തെ ബാധിക്കുമെന്ന് പഠനം പറയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.