ന്യൂഡൽഹി : ലോകത്തിന്റെ വാക്സീൻ വിപണിയും ഫാർമസിയുമായി അറിയപ്പെടുന്ന ഇന്ത്യയുടെ, സ്വന്തം നിലയിൽ വികസിപ്പിച്ചെടുത്ത കോവാക്സീന് ഒടുവിൽ അംഗീകാരം. കേന്ദ്ര സർക്കാർ അഭിമാനമായി ചൂണ്ടിക്കാട്ടുന്ന ആദ്യ തദ്ദേശ കോവാക്സീന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകി.ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരം നൽകുന്ന എട്ടാമത്തെ വാക്‌സിനാണ് ,ഇത് 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് കോവാക്‌സീന്‍ ഉപയോഗിക്കാനാണ് അനുമതി.
അംഗീകാരം ലഭിച്ചതോടെ രാജ്യാന്തര യാത്രയ്ക്കുള്ള തടസം നീങ്ങി. വാക്‌സിന്‍ കയറ്റുമതിക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ സ്വതന്ത്ര ഉപദേശക സമിതിയായ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പാണ് കോവാക്സിന്റെ എമര്‍ജന്‍സി യൂസേജ് ലിസ്റ്റിങ് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തത്.
കഴിഞ്ഞ മാസം 26 ന് ചേര്‍ന്ന യോഗത്തില്‍ വാക്സിന്‍ പ്രതിരോധശേഷി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ഭാരത് ബയോടെക്കിനോട് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരുന്നു.വാക്സിന്റെ സാങ്കേതിക വിവരങ്ങള്‍ വിലയിരുത്തിയ ശേഷം മാത്രമേ അംഗീകാരം നല്‍കു എന്ന നിലപാടിലായിരുന്നു ലോകാരോഗ്യ സംഘടന.
🆕 WHO has granted emergency use listing (EUL) to #COVAXIN® (developed by Bharat Biotech), adding to a growing portfolio of vaccines validated by WHO for the prevention of #COVID19. pic.twitter.com/dp2A1knGtT
— World Health Organization (WHO) (@WHO) November 3, 2021
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.