ബെംഗളൂരു : നടനായി നിരവധി സിനിമയിൽ തിളങ്ങിയിട്ടുണ്ടെങ്കിലും “അണ്ണാവരു”രാജ് കുമാറിന് ദേശീയ അവാർഡ് ലഭിക്കുന്നത് പിന്നണി ഗായകൻ എന്ന നിലക്കായിരുന്നു.
ഇതേ പ്രതിഭ പകർന്നു ലഭിച്ച ആളായിരുന്നു, രാജ്കുമാറിന് ഇളയ മകനായ പുനീത്.
വളരെ ചെറുപ്പത്തിൽ തന്നെ നിരവധി സിനിമകളിൽ അഭിനയിച്ചതോടൊപ്പം പിന്നണിയിൽ പാട്ട് പാടിയിട്ടുമുണ്ട് പുനീത് നിരവധി ഗാനങ്ങൾ സൂപ്പർ ഹിറ്റുമായിരുന്നു.
ചെലിസുവ മോഡകളു(ചലിക്കുന്ന മേഘങ്ങൾ ) എന്ന 1982ൽ ഇറങ്ങിയ ചിത്രത്തിലെ ” കാണദന്തെമായ വാദനു, നമ്മ ശിവ” എന്ന ഗാനം അന്നത്തെ സൂപ്പർ ഹിറ്റ് ആയിരുന്നു.
പുനീത് രാജ് കുമാറിനൊപ്പം പിതാവ് രാജ് കുമാറും അംബികയുമാണ് ഈ ഗാന രംഗത്ത് അഭിനയിച്ചത്.
മറ്റൊരു സൂപ്പർ ഹിറ്റ് ഗാനം”ഭക്ത പ്രഹ്ലാദ ” എന്ന ചിത്രത്തിലെ പുനീത് പാടിയ ഗാനങ്ങളും വളരെ ശ്രദ്ധ നേടി.
“ഒന്തൂരല്ലി ഒബ്രഹുഡുഗ ഇദ്ദാ” എന്ന 2015 ഇറങ്ങിയ ഗാനം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.
അദ്ദേഹം അഭിനയിക്കാത്ത നിരവധി സിനിമകളിൽ മറ്റു നടൻമാർക്ക് വേണ്ടി പുനിത് രാജ് കുമാർ പാടിയിട്ടുണ്ട്. ചില ഗാനങ്ങൾ താഴെ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.