ബെംഗളൂരു: മതവിശ്വാസപ്രകാരമുള്ള തൊപ്പി ധരിച്ചതിന് രണ്ട് മുസ്ലീം വിദ്യാർത്ഥികളെ ആക്രമിച്ചു.ബാഗൽകോട്ട് ജില്ലയിലെ ഐക്കൽ പട്ടണത്തിലെ ഒരു സ്വകാര്യ ട്യൂഷൻ ക്ലാസ്സിൽ, പരമ്പരാഗതമായി മുസ്ലീം പുരുഷൻമാർ നമസ്കാര സമയത്ത് ധരിക്കുന്ന തൊപ്പികൾ ധരിച്ചുവന്ന രണ്ട് വിദ്യാർത്ഥികളാണ് ആക്രമിക്കപ്പെട്ടത് എന്ന് പോലീസ് പറഞ്ഞു. കൂടാതെ, തംഗഡഗി മഞ്ജു എന്നയാൾ ഈ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. തന്റെ പേര് എഫ് ഐ ആറിൽ പരാമർശിക്കരുത് എന്ന് ഇയാൾ വിദ്യാർത്ഥികളെ ആശുപത്രിയിൽ പോയി ഭീഷണിപ്പെടുത്തുന്ന ഒരു വിഡിയോയും പുറത്ത് വന്നിട്ടുണ്ട്.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒന്ന് മർദ്ദിക്കപ്പെട്ട വിദ്യാർത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണെങ്കിൽ, മറ്റൊന്ന് ഇവരെ അക്രമിച്ചവർ തന്നെനൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്.
പോലീസ് കേസുകൾ സമഗ്രമായി അന്വേഷിക്കുകയും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്യും എന്ന് പോലീസ് സൂപ്രണ്ട് ലോകേഷ് ഭരമപ്പ ജഗലാസർ ഐപിഎസ് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.