ബെംഗളൂരു: ഏറെ നാളത്തെ കാത്തിരുപ്പിനൊടുവിൽ നമ്മ മെട്രോയുടെ 10 വർഷത്തെ പ്രവർത്തനങ്ങളുടെ ഭാഗമായി ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ),നാഷണൽ കോമൺ മൊബിലിറ്റി കാർഡ് (എൻസിഎംസി) ഒക്ടോബർ 21-ന് മുതൽ ആരംഭിക്കാൻ ഒരുങ്ങുന്നു.
ബി.എം.ആർ.സി.എൽ ‘ഒരു രാജ്യം, ഒരു കാർഡ്’ എന്ന പദ്ധതിയുടെ ’ഭാഗമായി ആദ്യ ബാച്ചിൽ 25000 കാർഡുകളാണ് ഓർഡർ ചെയ്യാൻ ഒരുങ്ങുന്നത്. എന്നിരുന്നാലും, ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി) യാത്രക്കാർക്ക് ഈ സൗകര്യം നൽകാൻ ഇതുവരെ തയ്യാറായിട്ടില്ല.
റുപേ പേയ്മെന്റ് സംവിധാനത്തെ അടിസ്ഥാനമാക്കിയുള്ള കാർഡിന്റെ പ്രയോജനം, എല്ലാ മെട്രോ നെറ്റ്വർക്കുകൾ, ബസുകൾ, പാർക്കിംഗ്, റീട്ടെയിൽ ഷോപ്പിംഗ് എന്നിവയിലും ഉപയോഗിക്കാം എന്ന് ബി.എം.ആർ.സി.എൽ മാനേജിംഗ് ഡയറക്ടർ അഞ്ജും പർവേസ് പറഞ്ഞു, “ഞങ്ങളുടെ ഘട്ടം -1 സ്റ്റേഷനുകളിലെ ഓട്ടോമാറ്റിക് ഫെയർ കളക്ഷൻ ഗേറ്റുകൾ എൻസിഎംസി കാർഡ് സ്വീകരിക്കുന്നതിനായി പുനർനിർമ്മിച്ചു. ഈ സൗകര്യം കൈകാര്യം ചെയ്യാൻ ഘട്ടം- II എല്ലാ സ്റ്റേഷനുകളും ഇതിനകം സജ്ജീകരിച്ചിരിക്കുന്നു. എല്ലാ ബാങ്കുകളിലും മെട്രോ സ്റ്റേഷനുകളിലും റുപേ ഡെബിറ്റ് കാർഡ് ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.