മൈസൂരു; രാജരാജേശ്വരി നഗറിൽ വൈദ്യുത തൂണിൽ കാർ ഇടിച്ച് യുവതിയും മകനും മരിച്ചു, ഭർത്താവ് ജഗദീഷിന് സാരമായ പരിക്കേറ്റു.
നഗരത്തിലെ കനകദർശൻ സ്വദേശികളായ ഇവരുടെ കാർ രാവിലെ അഞ്ച് മണിക്കാണ് അപകടത്തിൽ പെട്ടത്. ലക്ഷ്മി(35), ദൈവിക് (12) എന്നിവരാണ് അപകടത്തിൽ മരണമടഞ്ഞത്.
കുടകിലെ കുശാൽ നഗറിൽ നിന്ന് വരുകയായിരുന്നു കുടുംബം. രാജരാജേശ്വരി നഗറിൽ എത്തിയതോടെ കാറിന്റെ ഒരു ടയർ പൊട്ടിത്തെറിക്കുകയും അതോടെ കാറിന്റെ നിയന്ത്രണം നഷ്ട്ടപ്പെടുകയുമായിരുന്നു.
കാറിന്റെ നിയന്ത്രണം നഷ്ടമായതോടെ സമീപത്തുള്ള പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അമ്മയും മകനും സംഭസസ്ഥലത്ത് തന്നെ മരണമടഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.