മാനസിക ആരോഗ്യ കോഴ്സിന് പഠിക്കുന്ന 59% വിദ്യാർത്ഥികളും കടുത്ത മാനസിക സമ്മർദ്ദത്തിൽ!

ബെംഗളൂരു: മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട കോഴ്സിന് പഠിക്കുന്ന വിദ്യർത്ഥികളിൽ 59 % ശതമാനം പേരും കടുത്ത മാനസിക സമ്മർദ്ദം നേരിടുന്നതായി പഠനം. മാനസികാരോഗ്യ രംഗത്തെ മെഡിക്കൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ നിംഹാൻസ് (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻ്റൽ ഹെൽത്ത് ആൻ്റ് ന്യൂറോ സയൻസ്) നടത്തിയ പഠനത്തിലാണ് ഇങ്ങനെ ഒരു ഫലം പുറത്ത് വന്നത്. നിംഹാൻസ് സൈക്യാട്രിക് സോഷ്യൽ വർക്ക് വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ ഡോ:ആരതി ജഗന്നാഥൻ്റെ നേതൃത്വത്തിൽ മെൻറൽ ഹെൽത്ത് വിഭാഗത്തിലെ പി.ജി, ഡിഗ്രി വിദ്യാർത്ഥികളിലാണ് പഠനം നടത്തിയത്.

Read More

മുതിർന്ന പൗരന്മാർക്കുള്ള മികച്ച സേവനങ്ങൾക്ക് സെന്റ് ജോൺസ് മെഡിക്കൽ കോളേജിന് കേന്ദ്ര അംഗീകാരം

ബെംഗളൂരു: വാർദ്ധക്യത്തെ സംബന്ധിച്ച് ശ്രദ്ദേയമായ ഗവേഷണങ്ങൾ നടത്തുന്ന മികച്ച ഇൻസ്റ്റിറ്റ്യൂട്ടായി തിരഞ്ഞെടുക്കപ്പെട്ട നഗരത്തിലെ സെന്റ് ജോൺസ് ഹോസ്പിറ്റൽ സാമൂഹിക നീതി മന്ത്രാലയത്തിന്റെ വയോസ്ത്രേഷ്ട സമ്മാൻ പുരസ്‌കാരം നേടി. മുതിർന്ന പൗരന്മാർക്കുള്ള മികച്ച സേവനങ്ങൾക്ക് ആശുപത്രിയെ മന്ത്രാലയം അഭിനന്ദിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ സീനിയർ സിറ്റിസൺ ഹെൽത്ത് സർവീസ് 2005 ൽ സെന്റ് ജോൺസ് മെഡിക്കൽ കോളേജിന്റെ കീഴിൽ ഒരു യൂണിറ്റായി ആരംഭിച്ചത്‌. നഗരത്തിലേയും ഗ്രാമീണ മേഖലയിലെയും  പ്രായമായവരുടെ ആരോഗ്യനിലമെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ  യൂണിറ്റ് പ്രവർത്തിക്കുന്നത്.

Read More

കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 500 ൽ താഴെ കോവിഡ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  442 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 635 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.36%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 635 ആകെ ഡിസ്ചാര്‍ജ് : 2930264 ഇന്നത്തെ കേസുകള്‍ : 442 ആകെ ആക്റ്റീവ് കേസുകള്‍ : 11619 ഇന്ന് കോവിഡ് മരണം : 7 ആകെ കോവിഡ് മരണം : 37861 ആകെ പോസിറ്റീവ് കേസുകള്‍ : 2979773…

Read More

കേരളത്തില്‍ ഇന്ന് 12,288 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 15,808 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,288 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1839, തൃശൂര്‍ 1698, തിരുവനന്തപുരം 1435, കോഴിക്കോട് 1033, കൊല്ലം 854, മലപ്പുറം 762, ആലപ്പുഴ 746, കോട്ടയം 735, പാലക്കാട് 723, കണ്ണൂര്‍ 679, പത്തനംതിട്ട 643, ഇടുക്കി 622, വയനാട് 337, കാസര്‍ഗോഡ് 182 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 99,312 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 332 വാര്‍ഡുകളാണുള്ളത്. ഇവിടെ…

Read More

ശിവരാജ് സജ്ജനാറും , രമേശ് ഭൂസനൂറും ബിജെപി സ്ഥാനാർത്ഥികൾ

ബെംഗളൂരു: ഒക്ടോബർ 30-ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഹനഗലിൽ ശിവരാജ് സജ്ജനാറും സിന്ദഗി നിയമസഭാ മണ്ഡലത്തിൽ രമേശ് ഭൂസനൂറും ബി ജെ പി സ്ഥാനാർഥികളായി മത്സരിക്കുമെന്ന് ഭാരതീയ ജനതാ പാർട്ടി വ്യാഴാഴ്ച പ്രഖ്യാപിച്ചു. ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും കർണാടകയുടെ ചുമതലയുമുള്ള അരുൺ സിംഗാണ് ഉപതിരഞ്ഞെടുപ്പിൽ സജ്ജനാർ, ഭൂസനൂർ എന്നിവരെ സ്ഥാനാർത്ഥിയായി നിർത്തുമെന്ന് അറിയിച്ചത്‌ എന്ന് ബിജെപി പ്രസ്താവനയിൽ പറഞ്ഞു. സജ്ജനാർ ഹവേരിയിലെ മുൻ ബിജെപി എംഎൽഎയും മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ ദീർഘകാല സഹായിയുമാണെന്ന് ബിജെപി വൃത്തങ്ങൾ പറഞ്ഞു. ഹനഗലിലേക്കുള്ള സജ്ജനാറിന്റെ വരവ് തീർത്തും അപ്രതീക്ഷിതമായിരുന്നു എന്നും ഇവിടുത്തെ മുൻ എംഎൽഎ അന്തരിച്ച സി എം ഉദാസിയുടെ മരുമകൾ…

Read More

നഗരത്തിലെ ശിശു വിൽപന സംഘം പിടിയിൽ: 12 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

ബെംഗളൂരു: കഴിഞ്ഞ വർഷം ചാമരാജ്പേട്ടിലെ ബിബിഎംപി ആശുപത്രിയിൽ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയതിനെക്കുറിച്ചുള്ള അന്വേഷണം പോലീസിനെ കൊണ്ടെത്തിച്ചത് നഗരത്തിൽ ശിശുക്കളെ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള ഒരു വലിയ റാക്കറ്റിനെ കണ്ടെത്തുന്നതിലേക്കാണ്. ഈ വർഷം ഏപ്രിലിൽ ഈ റാക്കറ്റിൽ പെട്ട രണ്ട് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്യുകയും 12 കുട്ടികളെ പോലീസ് ഈ റാക്കറ്ററിൽ നിന്ന് രക്ഷിക്കുകയും ചെയ്തു. രക്ഷപ്പെടുത്തിയ കുഞ്ഞുങ്ങളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറി. വിദ്യാരന്യപുരയിലെ ദേവി ഷൺമുഖം (26), കത്രിഗുപ്പെയിലെ മഹേഷ് കുമാർ (50), ജലഹള്ളിക്കടുത്തുള്ള മല്ലസന്ദ്രയിലെ ധനലക്ഷ്മി (30), തമിഴ്‌നാട്ടിലെ…

Read More

മഴയിൽ വീട് തകർന്നു: ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു.

ബെംഗളൂരു: ബെലഗാവി ജില്ലയിലെ ബെലഗാവി താലൂക്കിലെ ബാദൽ–അങ്കൽഗി ഗ്രാമത്തിൽ ബുധനാഴ്ച ഉണ്ടായ കനത്ത മഴയെ തുടർന്ന് ഒരു വീട് തകർന്ന് ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചതായി പോലീസ് അറിയിച്ചു. ഏഴ് പേരിൽ അഞ്ച് പേർ സംഭവസ്ഥലത്തും രണ്ട് പേർ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്. മരിച്ചവരിൽ രണ്ടുപേർ ഏകദേശം 8 വയസ്സുള്ള പെൺകുട്ടികളാണെന്ന് പോലീസ് പറഞ്ഞു. അർജുൻ ഖനാഗവി, ഭാര്യ സത്യവ്വഖനഗവി (45), പെൺമക്കൾ ലക്ഷ്മി (17), പൂജ (8), അവരുടെ ബന്ധുക്കളായ ഗംഗവ്വ ഖനഗവി (50), സവിതഖനഗവി (28), കാഷവ്വ കൊളപ്പനവർ (8) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഒരു…

Read More

ശബ്ദമലിനീകരണം; പാർപ്പിട മേഖലയിൽ മെ​ഗാഫോൺ ഉപയോ​ഗത്തിന് നിരോധനം ഏർപ്പെടുത്തി

ബെം​ഗളുരു; പാർപ്പിട മേഖലയിൽ മെ​ഗാഫോൺ ഉപയോ​ഗത്തിന് നിരോധനം ഏർപ്പെടുത്തി പോലീസ്. ശബ്ദശല്യം പരിധി കടന്നതോടെയാണിത്. ഉന്തുവണ്ടി കച്ചവടക്കാർ അമിതമായി മെ​ഗാഫോൺ ഉപയോ​ഗിച്ചു വന്നിരുന്നു. നിരന്തരമായി ഉന്തുവണ്ടി കച്ചവടക്കാർ അമിതമായി മെ​ഗാഫോൺ ഉപയോ​ഗിച്ചു വരുന്നതിനെതിരെ വ്യാപക പരാതിയാണ് റെസിഡന്റ്സ് അസോസിയേഷനുകളിൽ നിന്ന് ലഭിച്ചുകൊണ്ടിരുന്നത്. കഴിഞ്ഞ ദിവസം പുലികേശി ന​ഗറിൽ നടത്തിയ പരിശോധനയിൽ 15 ഓളം വരുന്ന മെ​ഗാഫോണുകളാണ് പോലീസ് പിടിച്ചെടുത്തത്. നിരോധനം കൂടാതെ ഉന്തുവണ്ടി കച്ചവടക്കാർക്കിടയിൽ മെ​ഗാഫോൺ ഉപയോ​ഗം സംബന്ധിച്ച് ബോധവത്ക്കരണവും നടത്തും

Read More

നവരാത്രി ആഘോഷം; പാലിക്കേണ്ട കർശന നിർദേശങ്ങൾ ചുവടെ കൊടുക്കുന്നവയാണ്

ബെം​ഗളുരു; നവരാത്രി ആഘോഷങ്ങളിൽ പാലിക്കേണ്ട നിർദേശങ്ങൾ ബിബിഎംപി പുറത്തിറക്കി, കോവിഡ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് മാർ​ഗനിർദേശം പുറത്തിറക്കിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാനും, സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുവാനും വേണ്ടിയാണ് ബിബിഎംപി നിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. 11 മുതൽ 15 വരെയാണ് ആഘോഷം. പൂജകളിൽ 50 ൽ അധികം ആൾക്കാർ പാടില്ല എന്ന് പ്രത്യേകം പറയുന്നു. 1. പൂജകളിൽ മധുരം, ഫലങ്ങളും, പുഷ്പങ്ങളും നൽകുന്നത് നിരോധിച്ചിട്ടുണ്ട്. 2.അപാർട്മെന്റുകളും സംഘടനകളും റെസിഡന്റ്സ് അസോസിയേഷനുകളും സുരക്ഷാ നിയന്ത്രണങ്ങൾ പാലിക്കണം. 3. പൊതുസ്ഥലങ്ങളിൽ പൂജക്കെത്തിക്കുന്ന വി​ഗ്രഹങ്ങൾക്ക് നാല് അടിയിൽ കൂടുതൽ ഉയരം പാടില്ല. 4. വി​ഗ്രഹങ്ങൾ…

Read More

ഓർഡർ ചെയ്ത ജാമൂണിൽ ചത്ത പാറ്റ; ഹോട്ടലിന് പിഴ 55000 രൂപ.

ബെംഗളൂരു : ഉപഭോക്താക്കൾക്ക് അനുകൂലമായ നിരവധി നിയമങ്ങൾ ഉണ്ടെങ്കിലും അത് ഉപയോഗിക്കുന്നവരുടെ എണ്ണം തുലോം തുച്ഛമാണ് ,ഈ സാഹചര്യത്തിലാണ് ഭക്ഷണത്തിൽ ചത്ത പാറ്റയെ കണ്ടതിൻ്റെ പേരിൽ ഒരു അഭിഭാഷകൻ നടത്തിയ നിയമപ്പോരാട്ടം ശ്രദ്ധേയമാകുന്നത്. 2016 സെ‌പ്റ്റംബർ 15ന് അഭിഭാഷകനായ രാജണ്ണ (57) യും സുഹൃത്തുക്കളും സിറ്റിയിലെ കപാലി തീയേറ്ററിന് എതിർ വശത്തുള്ള ഹോട്ടലിൽ നിന്ന് ഗുലാം ജാമൂണും മസാല ദോശയും ഓർഡർ ചെയ്തു, കൊണ്ടുവന്ന ജാമൂണിൽ ചത്ത പാറ്റയെ കണ്ടപ്പോൾ അതിൻ്റെ വീഡിയോയും ഫോട്ടോയും എടുത്തു കൊണ്ടിരിക്കുമ്പോൾ ഹോട്ടൽ ജീവനക്കാർ അദ്ദേഹത്തെ കയ്യേറ്റം ചെയ്തു…

Read More
Click Here to Follow Us