ഈ വർഷത്തെ മൈസൂരു ദസറ ആഘോഷങ്ങളുടെ ഉൽഘാടനം നിർവഹിക്കുന്നത് എസ്.എം.കൃഷ്ണ.

ബെംഗളൂരു : ലോക പ്രശസ്തമായ മൈസൂരു ദസറ ആഘോഷങ്ങളുടെ ഉൽഘാടനം മുൻ കർണാടക മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയും  മഹാരാഷ്ട്ര ഗവർണറുമെല്ലാമായിരുന്ന എസ്.എം.കൃഷ്ണ നടത്തും.

ഒക്ടോബർ 7 ന് ചാമുണ്ഡി മലയിൽ നടക്കുന്ന ചടങ്ങോടെയാണ് മൈസൂരു ദസറയുടെ ഈ വർഷത്തെ ആഘോഷങ്ങളുടെ ആരംഭം. ആഘോഷം 10 ദിവസം നീണ്ടു നിൽക്കും.

പരിപാടിയുടെ ഉൽഘാടനത്തിന് ക്ഷണിക്കുന്നതിനായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കൃഷ്ണയുടെ വസതിയിൽ എത്തി.

പഴയ മൈസൂരു മേഖലയുടെ വികസനത്തിനായി നിരവധി പ്രവർത്തനങ്ങളാണ് മുഖ്യമന്ത്രിയായിരുന്ന സമയത്ത് കൃഷ്ണ നടത്തിയത്, മുതിർന്ന രാഷ്ട്രീയ നേതാവ് എന്ന നിലക്കാണ് അദ്ദേഹത്തെ ഉൽഘാടനത്തിന് പരിഗണിച്ചത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

മുൻ കോൺഗ്രസ് നേതാവായ എസ്.എം.കൃഷ്ണ 2017ൽ ആണ് ബി ജെ പിയിൽ ചേർന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us