ബെംഗളൂരു: നഗരരത്തിലെ റോഡുകളിലെ കുഴികളുടെ ഫലമായി ഒരു വാഹനയാത്രികൻ കൂടി മരിച്ചു. ഒരു മാസത്തിനിടെ മൂന്നാമത്തെ സംഭവമാണിത്. വെള്ളിയാഴ്ച ദാസറഹള്ളി സ്വദേശിയായ 47 കാരനായ ആനന്ദപ്പഎസ്, നഗരത്തിന്റെ വടക്കേ അറ്റത്തുള്ള ഹെസരഘട്ട മെയിൻ റോഡിലൂടെ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം നടന്നത്. ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ബാംഗ്ലൂർ ജലവിതരണ, മലിനജല ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) സ്ഥാപിച്ച പ്രധാന റോഡിന്റെ മധ്യഭാഗത്തുള്ള ബാരിക്കേഡുകളിൽ ഇടിക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.
റോഡിൽ കുഴികൾ നിറഞ്ഞത് മാത്രമല്ല, ആവശ്യത്തിന് വെളിച്ചമോ ശരിയായ മുന്നറിയിപ്പ് ബോർഡോ ഇല്ലാത്തതിനാൽ സ്ഥിതി മോശമാണെന്ന് പോലീസ് പറഞ്ഞു. റോഡ് കുഴിച്ച ഒരു സ്വകാര്യ കരാറുകാരൻ അവർ കുഴിച്ച കുഴി മൂടുകയോ വേണ്ടത്ര ബാരിക്കേഡുകൾ സ്ഥാപിക്കുകയോ ചെയ്തിട്ടില്ലെന്ന് ഒരു പ്രമുഖ പത്രം റിപ്പോർട്ട് ചെയ്തു. സ്വകാര്യ കരാറുകാർക്കും ബന്ധപ്പെട്ട ബിഡബ്ല്യുഎസ്എസ്ബി ഉദ്യോഗസ്ഥർക്കുമെതിരെപോലീസ് പ്രത്യേകം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സെപ്റ്റംബർ 8 ന് മംഗമ്മനപാല്യ റോഡിന്റെ മോശം അവസ്ഥ മൂലം വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട്ശാരീരിക വൈകല്യമുള്ള 65 വയസ്സുള്ള ഒരാൾ മരിച്ചതിന് ശേഷമാണ് ഇപ്പോൾ ഈ സംഭവം നടന്നിരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.