തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 30,007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3872, കോഴിക്കോട് 3461, തൃശൂര്‍ 3157, മലപ്പുറം 2985, കൊല്ലം 2619, പാലക്കാട് 2261, തിരുവനന്തപുരം 1996, കോട്ടയം 1992, കണ്ണൂര്‍ 1939, ആലപ്പുഴ 1741, പത്തനംതിട്ട 1380, വയനാട് 1161, ഇടുക്കി 900, കാസര്‍ഗോഡ് 613 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,66,397 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…
Read MoreMonth: August 2021
തൊഴിൽ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് തൊഴിലുടമയുടെ ചിലവിൽ വാക്‌സിനേഷൻ നൽകണം; ബി.ബി.എം.പി
ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) നഗരത്തിലെ വാണിജ്യ സ്ഥാപനങ്ങൾ, വ്യവസായങ്ങൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ഓഫീസുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാർക്കും ഈ മാസം 31-ന് മുമ്പ് കുറഞ്ഞത് ഒരു ഡോസെങ്കിലും വാക്സിനേഷൻ നൽകിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ ബി.ബി.എം.പി കമ്മീഷണർ ഗൗരവ് ഗുപ്ത ഉത്തരവ് ഉത്തരവിറക്കി. നഗരത്തിലെ കോവിഡ് -19 കേസുകളുടെ എണ്ണം വർദ്ധിക്കുന്നത് തടയുന്നതിനുമുള്ള ശ്രമമായി ആണ് പുതിയ ബി.ബി.എം.പി ഉത്തരവ്. നേരത്തെ, ദിവസേനയുള്ള COVID-19 കേസുകളുടെ എണ്ണം കുറഞ്ഞതിനാൽ, വാണിജ്യ സ്ഥാപനങ്ങൾക്ക് ബിസിനസ്സ് പുനരാരംഭിക്കാൻ സർക്കാർ അനുവാദം നൽകിയിരുന്നു.…
Read Moreജൽ ജീവൻ മിഷൻ ഏകോപന സമിതിയുടെ പുതിയ അധ്യക്ഷനായി ബസവരാജ് ബൊമ്മൈ
ബെംഗളൂരു: ഗ്രാമീണ കുടിവെള്ള പദ്ധതിയായ ജൽ ജീവൻ മിഷൻ നടപ്പാക്കുന്നതിനുള്ള പുതിയ ഉന്നതതല ഏകോപന സമിതിക്ക് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അധ്യക്ഷനാകും. സംസ്ഥാനത്തെ ഏറ്റവും വലിയ പദ്ധതികളിലൊന്നായ ജൽ ജീവൻ മിഷൻ 10,000 കോടി രൂപയുടെ പദ്ധതി കൂടുതൽ സൂക്ഷ്മമായി നിരീക്ഷിക്കാനും വേഗത്തിലുള്ള പുരോഗതിയിലേക്ക് നീക്കാനും ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2023 ഓടെ കർണാടകയിലെ 91 ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കേന്ദ്ര ജലശക്തി മന്ത്രാലയം സമീപകാലത്തു നടത്തിയ വിലയിരുത്തലുകൾ പ്രകാരം ജലവിതരണത്തിൽ കർണാടക പിന്നിലാണെന്ന് അഭിപ്രായപ്പെട്ടു. കേന്ദ്ര ജലശക്തി…
Read Moreബെംഗളൂരു – മൈസൂരു ഹൈവേയിൽ 100 വൈദ്യുതി വാഹന ചാർജിങ് സ്പോട്ടുകൾ ഉടൻ സ്ഥാപിക്കും; വൈദ്യുതി മന്ത്രി
ബെംഗളൂരു: നഗരത്തിൽ നിന്നും മൈസൂരുവിലേക്കുള്ള പത്ത് വരി അതിവേഗ പാതയുടെ നിർമാണം മിന്നൽ വേഗത്തിൽ പുരോഗമിക്കുന്നതിനാൽ ഈ വഴിയിലും മൈസൂരു നഗരത്തിലുമായി നൂറോളം വൈദ്യുതി വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് വൈദ്യുതി മന്ത്രി വി. സുനിൽ കുമാർ ഇന്നലെ മൈസുരുവിൽ നടന്ന അവലോകന യോഗത്തിൽ വ്യെക്തമാക്കി. ചാർജിങ് കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള സ്ഥലങ്ങൾ കണ്ടെത്തുന്നതിനായി ചാമുണ്ഡേശ്വരി വൈദ്യുതി വിതരണ കോർപ്പറേഷന് നൂറ് ദിവസം സമയം നൽകി. നിലവിൽ ബെംഗളൂരു നഗരത്തിൽ നൂറിലേറെ വൈദ്യുതി വാഹന ചാർജിങ് കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും അതെ മാതൃക മൈസുരുവിലും വേണമെന്നും അദ്ദേഹം…
Read Moreമൈസൂരുവിൽ വിദ്യാർത്ഥിനിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി; യുവതി ഗുരുതരാവസ്ഥയിൽ, സർക്കാരിനെ വിമർശിച്ച് സിദ്ധാരാമയ്യ
ബെംഗളൂരു: 23-കാരിയായ എംബിഎ വിദ്യാർത്ഥിനിയെ ചൊവ്വാഴ്ച രാത്രി മൈസൂരുവിൽ അജ്ഞാതർ കൂട്ട ബലാത്സംഗത്തിനു ഇരയാക്കി. ഒരു സുഹൃത്തിനൊപ്പം മൈസൂരുവിലെ വനമേഖലയിലൂടെ യാത്ര ചെയ്തുകൊണ്ടിരുന്നപ്പോഴാണ് അജ്ഞാത സംഘം ഇവരെ ആക്രമിച്ചു യുവതിയെ മാനഭംഗ പെടുത്തിയത്. ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായ യുവതിക്ക് ഇതുവരെ പൊലീസിന് മൊഴി നൽകാനായിട്ടില്ല. പ്രതികൾ ആക്രമിച്ച യുവതിയുടെ സുഹൃത്തിൽ നിന്നും പോലീസ് മൊഴി എടുത്തിട്ടുണ്ട്. മൈസൂരുവിലെ ലളിതദ്രിപുര പ്രദേശത്ത് തിപ്പയ്യനക്കെരെ മേഖലയിൽ രാത്രി 8 മണിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. മൈസൂരിൽ പഠിക്കുന്ന കർണാടകയ്ക്ക് പുറത്ത് നിന്നുള്ള വിദ്യാർത്ഥിനിയാണ് യുവതിയെ തിരിച്ചറിഞ്ഞു.…
Read Moreവാക്സിനേഷൻ നൽകിയ ആളുകളെ ബിബിഎംപി നിർബന്ധിതമായി കോവിഡ് ടെസ്റ്റിന് വിധേയമാക്കുന്നു.
ബെംഗളൂരു: നഗരത്തിൽ ദിവസേന 52,000 മുതൽ 63,000 വരെ ആളുകൾക്ക് കോവിഡ് പരീശോധനനടത്തുന്നുണ്ട്. ചില സർക്കാർ കേന്ദ്രങ്ങളിൽ കുത്തിവയ്പ്പ് എടുക്കാൻ വരുന്ന ആളുകളെ ബി ബി എം പി ജീവനക്കാർ നിർബന്ധപൂർവ്വം പരിശോധനക്ക് വിധേയമാക്കിയത് കൊണ്ടാണ് ഇത്രയധികം എണ്ണം പരിശോധനകൾ നടന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളിൽ കോവിഡ് പരിശോധനക്ക് വിധേയമായ 10 പേരിൽ മൂന്ന് പേർ വാക്‌സിൻ എടുക്കാൻവന്നവരെ നിർബന്ധിച്ച് പരിശോധന നടത്തിയതാണ് എന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ(ബിബിഎംപി) യിൽ നിന്നുള്ള ചില വൃത്തങ്ങൾ അറിയിച്ചു “ഞങ്ങൾക്ക് വാക്‌സിൻ…
Read Moreബെംഗളൂരു നഗര ജില്ല ഒരു കോടി വാക്സിനേഷൻ പൂർത്തിയാക്കി
അഞ്ച് താലൂക്കുകളും 198 ബി ബി എം പി വാർഡുകളും ഉള്ള ബെംഗളൂരു നഗര ജില്ലയിൽ ബുധനാഴ്ച്ചയോടെ ഒരുകോടി കോവിഡ് വാക്സിനേഷൻ കുത്തിവയ്പ്പുകൾ നടത്തി. എട്ട് മാസം മുമ്പാണ് ഇവിടെ വാക്സിനേഷൻ തുടങ്ങിയത്. ബുധനാഴ്ച വരെ നഗര ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി 1,00,34,598 പേർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകിയതായി ജില്ലാഭരണകൂടം അധികൃതർ അറിയിച്ചു. 75,90,684 പേർക്ക് ആദ്യ ഡോസ് ലഭിച്ചപ്പോൾ 24,43,914 രണ്ട് ഡോസുകളുംലഭിച്ചു. ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) പ്രദേശം ഒഴികെയുള്ള നഗരജില്ല ഇപ്പോൾ 90% ലക്ഷ്യം കൈവരിച്ചതായി ബെംഗളൂരു അർബൻ ഡെപ്യൂട്ടി കമ്മീഷണർ ജെ മഞ്ജുനാഥ് മാധ്യമങ്ങളോട് പറഞ്ഞു. ജില്ലാ ഭരണകൂടം…
Read Moreബെംഗളൂരു മലയാളിയായ കവയിത്രിക്ക് സാഹിത്യ പുരസ്കാരം.
ബെംഗളൂരു : ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഗുജറാത്ത് ഗവൺമെന്റിന്റെ കീഴിലുള്ള ലോകത്തിലെ ഏറ്റവും സജീവമായ എഴുത്തുകാരുടെ ഫോറവും ഗുജറാത്ത് സാഹിത്യ അക്കാദമിയുമായ മോട്ടിവേഷണൽ സ്ട്രിപ്പ്സ്, ബെംഗളൂരു മലയാളിയായ കവയിത്രി ശ്രീകല പി.വിജയനു സ്വാതന്ത്ര്യദിന സാഹിത്യ പ്രശസ്തി പത്രം സമ്മാനിച്ചു. കവിതാപരമായ കൃത്യതയ്ക്കും ലോകസാഹിത്യത്തോടുള്ള സമർപ്പണത്തിനും സാഹിത്യസംഭാവനകൾക്കും ആണ് ശ്രീകലയ്ക്ക് ഈ അവാർഡ് ലഭിച്ചതു. കവയിത്രി ശ്രീകലയുടെ പല കവിതകളും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കവിതാ സമാഹാരങ്ങളിലും സാഹിത്യ ജേണലുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട് “സോൾ ഇൻ ഹോൾ”എന്ന പേരിൽ മുമ്പ് ഒരു കവിതാ പുസ്തകം എഴുതിയ ശേഷം, രചയിതാവ്…
Read Moreസുനന്ദ പാലനേത്ര പുതിയ മൈസൂരു മേയർ
ബെംഗളൂരു: ഇന്ന് നടന്ന മൈസൂർ സിറ്റി കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സുനന്ദ പാലനേത്ര വിജയിച്ചു. മൈസൂരിലെ ബിജെപിയുടെ ആദ്യ മേയറാണ് സുനന്ദ പാലനേത്ര. റിപ്പോർട്ടുകൾ പ്രകാരം പാലനേത്രയ്ക്ക് 26 വോട്ടുകളും കോൺഗ്രസ് സ്ഥാനാർത്ഥി ശാന്തകുമാരിക്ക് 22 വോട്ടുകലുമാണ് ലഭിച്ചത്. തിരഞ്ഞെടുപ്പിൽ ജെഡി (എസ്) പിന്തുണയോടെ ബിജെപി വിജയം ഉറപ്പിചിരുന്നു. ജെഡി (എസ്) സ്ഥാനാർത്ഥി രുക്മിണി മഡേ ഗൗഡയെ അയോഗ്യയാക്കിയതിന് ശേഷം മെയ് മുതൽ മൈസൂർ സിറ്റി കോർപ്പറേഷന് ഒരു മേയർ ഇല്ലായിരുന്നു. വോട്ടെടുപ്പ് ആദ്യം ജൂണിൽ നടക്കേണ്ടതായിരുന്നു, എന്നാൽ കോവിഡ് രണ്ടാം തരംഗവും…
Read Moreപ്രേക്ഷകർ നെഞ്ചിലേറ്റിയ “ഹോം” എന്ന മലയാളം സിനിമയെകുറിച്ച് ശ്രീരാം സുബ്രമണ്യം എഴുതിയ അതിമനോഹരമായ ഒരു റിവ്യൂ ഇവിടെ വായിക്കാം
റിവ്യൂ എഴുതിയത് : ശ്രീരാം സുബ്രമണ്യം നമ്മൾ ചുറ്റും കാണുന്നതും, നമ്മുടെ ഒക്കെ തന്നെ ജീവിതവുമായി ബന്ധപ്പെടുത്താവുന്നതുമായ ഒരു കൂട്ടം കാര്യങ്ങൾ ഒരു കഥയാക്കി കണ്ണിനും കാതിനും കുളിർമ്മ നൽകുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ഒരു നല്ല ചിത്രം . നന്മ നിറക്കാനുള്ള ഏച്ചുകെട്ടലുകൾ ഇല്ലാതെ, സെന്റി അടിക്കുന്ന ഡയലോഗുകൾ ഇല്ലാതെ, മണിക്കൂറുകണക്കിനുള്ള സാരോപദേശം ഇല്ലാതെ, നമ്മെ സന്തോഷിപ്പിക്കാനും, കണ്ണ് നിറപ്പിക്കാനും, ചിന്തിപ്പിക്കാനും, എല്ലാം ഈ ചിത്രത്തിന് സാധിക്കുന്നു. ചിത്രം കണ്ടു തുടങ്ങിയാൽ കാണുന്ന പ്രേക്ഷകനെയും ആ കഥാപരിസരത്തിൽ എത്തിച്ചു, ഓരോ കഥാപാത്രങ്ങളും നമ്മുടെയും ആരോ…
Read More