ബെംഗളൂരു: കന്നഡക്കാരല്ലാത്തവർക്ക് കന്നഡ ഭാഷ പഠിക്കാൻ സഹായിക്കുന്നതിന്, കന്നഡ വികസന അതോറിറ്റി, ഹംപിയിലെ കന്നഡ സർവകലാശാലയുമായി ചേർന്ന് പരീക്ഷകൾ നടത്താൻ പദ്ധതിയിടുന്നു. ഭാഷ പഠിക്കാനും പരീക്ഷ എഴുതാനും ആഗ്രഹിക്കുന്നവർക്കായി അവർ പാഠപുസ്തകങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. ഒരു ഓൺലൈൻ മൊഡ്യൂളും വികസിപ്പിക്കുന്നുണ്ട്.
മറ്റ് ഭാഷകൾ സംസാരിക്കുന്ന ധാരാളം ആളുകൾ സംസ്ഥാനത്ത് ഉണ്ട്, പ്രത്യേകിച്ച് ബെംഗളൂരുവിൽ. കെഡിഎ മുമ്പ് കന്നഡിഗരല്ലാത്തവർക്കായി അവരുടെ വീടുകൾക്ക് അടുത്ത് ക്ലാസുകൾ ആരംഭിച്ചിരുന്നു, എങ്കിലും പകർച്ചവ്യാധി കാരണം അത് യാഥാർത്ഥ്യമാകാൻ കഴിഞ്ഞില്ല. കെഡിഎ പിന്നീട് ഒരു ഓൺലൈൻ പോർട്ടൽആരംഭിച്ചു, പക്ഷേ അതും വിജയിച്ചില്ല.
ഏറ്റവും പുതിയ സംരംഭം ഒരു സമ്പൂർണ്ണ മാതൃകയാക്കാൻ ഒരുങ്ങുകയാണെന്ന് കന്നഡ വികസന അതോറിറ്റി ചെയർമാൻ ടി എസ് നാഗാഭരണ മാധ്യമങ്ങളോട് പറഞ്ഞു. ഒരു നിർദ്ദിഷ്ട പാഠപുസ്തകം വികസിപ്പിക്കുന്നതിനായി ഞങ്ങൾ കന്നഡ സർവകലാശാലയുമായും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജസും ആയി സഹകരിക്കുന്നുണ്ട്. ഇത് ഓൺലൈനിലും ലഭ്യമാകും. ആറുമാസത്തിനുള്ളിൽ ഇത് തയ്യാറാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഒരു വിദഗ്ദ്ധ സംഘം രണ്ട് തവണ കൂടിക്കാഴ്ച നടത്തി, ”അദ്ദേഹം പറഞ്ഞു.
കന്നഡക്കാരല്ലാത്തവർ ഭാഷ പഠിക്കുകയോ പരീക്ഷ എഴുതുകയോ ചെയ്യുന്നത് നിർബന്ധമല്ല. “സർവകലാശാലപരീക്ഷകൾ നടത്തും, വിജയിക്കുന്ന വ്യക്തിക്ക് സർട്ടിഫിക്കറ്റ് ലഭിക്കും,” അദ്ദേഹം പറഞ്ഞു. സർക്കാർ ജോലികൾക്ക് അപേക്ഷിക്കാൻ ഒരാൾക്ക് കന്നഡ അറിയണമെന്ന് കെഡിഎ വൃത്തങ്ങൾ പറഞ്ഞു. “സർക്കാർജോലിക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന കന്നഡക്കാരല്ലാത്തവർ ആദ്യം ഈ പരീക്ഷ വിജയിക്കണം,” എന്ന് അവർ കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.