ബെംഗളൂരു : ഈ വർഷം ആദ്യം നടത്തിയ എച്ച് -1 ബി വിസകൾക്കുള്ള സാങ്കേതിക നറുക്കെടുപ്പുകൾ അവർക്ക് വേണ്ടത്ര വിസകൾ നൽകാനായില്ലെന്ന് കണ്ടെത്തിയതിനാൽ ഒരു തിരഞ്ഞെടുപ്പവസരംകൂടി നൽകാൻ തീരുമാനമെടുത്തതായി യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്സിഐഎസ്) തീരുമാനിച്ചു.
ഇത് ആദ്യ തിരഞ്ഞെടുപ്പിൽ വിജയിക്കാനാകാത്ത നൂറുകണക്കിന് ഇന്ത്യൻ വിവരസാങ്കേതിക വിദഗ്ധർക്ക് മറ്റൊരു അവസരം നൽകും.
സൈദ്ധാന്തിക അല്ലെങ്കിൽ സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള പ്രത്യേക തൊഴിലുകളിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ യുഎസ് കമ്പനികളെ അനുവദിക്കുന്ന ഒരു കുടിയേറ്റേതര വിസയാണ് എച്ച് -1 ബി വിസ.
ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഓരോ വർഷവും പതിനായിരക്കണക്കിന് ജീവനക്കാരെ നിയമിക്കാൻ സാങ്കേതിക കമ്പനികൾ ഇതിനെ ആശ്രയിക്കുന്നു.
ഇന്ത്യൻ വിവരസാങ്കേതിക വിദഗ്ദ്ധർക്ക് ഏറ്റവും കൂടുതൽ പ്രയോജനപ്പെടുന്ന ഒന്നാണ് എച്ച് -1 ബി വിസ.
സാമ്പത്തിക വർഷം 2022-ൽ വേണ്ടത്ര ഉദ്യോഗാർത്ഥികളെ എത്തിക്കാൻ കൂടുതൽ അപേക്ഷകർ ആവശ്യ മാണെന്ന് യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) കരുതുന്നു.
ക്രമരഹിതമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉപയോഗിച്ച് മുമ്പ് സമർപ്പിച്ച ഇലക്ട്രോണിക് രജിസ്ട്രേഷനുകളുടെ കാലാവധി ജൂലൈ 28 -ന് അവസാനിച്ചു .
ജൂലൈ 28 ന് തിരഞ്ഞെടുത്ത രജിസ്ട്രേഷനുകളുടെ അടിസ്ഥാനത്തിലുള്ള അപേക്ഷ സമർപ്പിക്കൽ കാലയളവ് ഓഗസ്റ്റ് 2 ന് ആരംഭിച്ച് നവംബർ 3 ന് അവസാനിക്കും, തിരഞ്ഞെടുത്ത രജിസ്ട്രേഷനുകളുള്ള വ്യക്തികൾക്ക് അവരുടെ അക്കൗണ്ടുകൾ ഒരു സെലക്ഷൻ നോട്ടീസ് ഉൾപ്പെടുത്തി അപ്ഡേറ്റ് ചെയ്യപ്പെടും, അതിൽ എപ്പോൾ, എവിടെ ഫയൽ ചെയ്യണം എന്നതിന്റെ വിശദാംശങ്ങൾ ഉൾപ്പെടുന്നു, .
രണ്ടാമതൊരവസരം നൽകാനുള്ള യുഎസ്സിഐഎസിന്റെ നീക്കം, ആദ്യ ക്രമരഹിത തിരഞ്ഞെടുപ്പിൽ വിജയിക്കാനാകാത്ത നൂറുകണക്കിന് ഇന്ത്യൻ വിവരസാങ്കേതിക വിദഗ്ദ്ധർക്ക് മറ്റൊരു അവസരം നൽകും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.