ബെംഗളൂരു: ബാംഗ്ലൂർ ധർമരാം സെൻ്റ് തോമസ് യൂത്ത് അസോസിയേഷൻറെയും, സന്തോം പ്രൊഫഷണൽ ഫോറത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 14, 15 തീയതികളിൽ യുവജനങ്ങൾക്കായി ഓൺലൈൻ ധ്യാനം നടത്തപ്പെടുന്നു. ഇന്ത്യന്‍ സമയം വൈകുന്നേരം 6 മണി മുതൽ 9 മണി വരെ സൂമിലൂടെ നടത്തപ്പെടുന്ന ധ്യാനം സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കും. മലയാളത്തില്‍ ഒരുക്കുന്ന ധ്യാനത്തിൽ പങ്കെടുക്കുവാൻ പ്രായപരിധി ഉണ്ടായിരിക്കുന്നതല്ല. ധ്യാനത്തിനു രജിസ്റ്റർ ചെയ്യുവാനായി താഴെകൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ വിളിച്ച് പേര് വിവരങ്ങള്‍ നല്‍കേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു. 9538771053 , 7259909019
Read MoreDay: 1 August 2021
കർണാടകയിൽ ഇന്ന് 1875 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 1875 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1502 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 1.20%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1502 ആകെ ഡിസ്ചാര്‍ജ് : 2846244 ഇന്നത്തെ കേസുകള്‍ : 1875 ആകെ ആക്റ്റീവ് കേസുകള്‍ : 24144 ഇന്ന് കോവിഡ് മരണം : 25 ആകെ കോവിഡ് മരണം : 36587 ആകെ പോസിറ്റീവ് കേസുകള്‍ : 2906999 ഇന്നത്തെ പരിശോധനകൾ…
Read Moreടോക്കിയോ ഒളിമ്പിക്സ്; പി.വി സിന്ധുവിന് വെങ്കല മെഡൽ
ടോക്കിയോ: ടോക്കിയോ ഒളിംപിക്സിൽ വനിതകളുടെ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി.സിന്ധു വെങ്കല മെഡൽ നേടി. ഒളിമ്പിക്സ് വെങ്കലമെഡലിനായുള്ള മത്സരത്തില്‍ ചൈനയുടെ ഹി ബിങ് ജിയാവോയെയാണ് തോൽപ്പിച്ചാണ് സിന്ധു വെങ്കല മെഡൽ നേടിയത് സിന്ധു തകർത്തത്. സ്കോര്‍: 21-13, 21-15 ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ രണ്ടാമാറ്റത്തെ മെഡലും ആദ്യ വെങ്കല മെഡലുമാണിത്. നേരത്തേ ഭാരോദ്വഹനത്തില്‍ മീരാബായ് ചാനുവാണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യ വെള്ളി മെഡല്‍ സ്വന്തമാക്കിയത്. സൈനാ നേവാളിന് ശേഷം ഇന്ത്യയ്ക്ക് വേണ്ടി ബാഡ്മിന്റണില്‍ വെങ്കലം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് പി.വി സിന്ധു. 2016…
Read Moreകേരളത്തിൽ ഇന്ന് 20,728 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 17,792 പേര് രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 20,728 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം 1336, കണ്ണൂര്‍ 1112, തിരുവനന്തപുരം 1050, ആലപ്പുഴ 1046, കോട്ടയം 963, കാസര്‍ഗോഡ് 707, വയനാട് 666, ഇടുക്കി 441, പത്തനംതിട്ട 386 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,70,690 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.14. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്പിൾ , സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…
Read Moreമഹാരാഷ്ട്രയിലും സിക വൈറസ് സ്ഥിരീകരിച്ചു
പൂനെ: മഹാരാഷ്ട്രയിൽ ഇന്നലെ ആദ്യമായി സിക വൈറസ് രോഗബാധ സ്ഥിരീകരിച്ചു. പൂനെയിലെ 50 വയസുകാരിയായ സ്ത്രീക്കാണ് സിക വൈറസ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ആശങ്ക പെടേണ്ട സാഹചര്യം ഇല്ലെന്നും മഹാരഷ്ട്ര ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. രോഗം അധികം ആൾക്കരിലേക്കു പടരാതിരിക്കനുള്ള എല്ലാ മുൻകരുതലുകളും ആരോഗ്യ വകുപ്പ് അധികൃതർ എടുത്തിട്ടുണ്ട്. എല്ലാ ജനങ്ങളും ഇതുമായി സഹകരിക്കണം എന്നും, വാസ സ്ഥലവും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു.
Read Moreകേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തമിഴ്നാടും
ബെംഗളൂരു: ഇന്നലെ കർണാടക പുറത്തിറക്കിയ യാത്ര നിയന്ത്രണങ്ങൾക്ക് പുറമെ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് യാത്ര നിയന്ത്രണം ഏർപ്പെടുത്തി തമിഴ്നാടും. കേരളത്തിൽ നിന്നെത്തുന്ന യാത്രക്കാർ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും കൈയിൽ കരുതണം. കേരളത്തിൽ നിന്ന് കർണാടകയിലേക്കോ തമിഴ്നാട്ടിലെ മറ്റു സംസ്ഥാനങ്ങളിലേക്കോ യാത്ര ചെയ്യുന്നവർ കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ പരിശോധന ഫലം കയ്യിൽ കരുതേണ്ടത് നിർബന്ധമാക്കി. തമിഴ്നാട് ഏർപ്പെടുത്തിയ നിയന്ത്രണം ഈ മാസം അഞ്ച് മുതൽ പ്രാബല്യത്തിൽ വരും. കേരളത്തിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വാൻ വർദ്ധനവ് മൂലമാണ് തമിഴ്നാട് സർക്കാർ…
Read Moreകേരളത്തിൽ നിന്നും ബെംഗളുരുവിലേക്ക് യാത്ര ചെയ്യുന്നവർക്കുള്ള കെ.എസ്.ആർ.ടി.സിയുടെ അറിയിപ്പ്
ബെംഗളൂരു: കർണ്ണാടക സർക്കാർ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് 72 മണിയ്ക്കൂറിനുള്ളിൽ പരിശോധിച്ച ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.ആഗസ്റ്റ് 1 മുതൽ യാത്രക്കാർ നിർബന്ധമായും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് യാത്രയിൽ കൈവശം കരുതണം. കേരളത്തിൽ നിന്നും കർണ്ണാടകയിലേക്ക് യാത്ര ചെയ്യുന്നവർക്ക് കർണ്ണാടകയിൽ എത്തുന്നതിന് 72 മണിയ്ക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ കെഎസ്ആർടിസി ബസ്സുകളിൽ കർണ്ണാടകത്തിലേക്ക് യാത്ര ചെയ്യുന്നവർ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് യാത്രാസമയത്ത് കൈയ്യിൽ കരുതേണ്ടതും ജീവനക്കാർ ആവശ്യപ്പെടുമ്പോൾ പരിശോധനയ്ക്ക് നൽകേണ്ടതുമാണ്. നേരത്തെ ഒരു ഡോസ് വാക്സിൻ എടുത്തവർക്ക് പോലും കർണാടകത്തിലേക്ക്…
Read Moreമൈസൂരു റോഡ് – കെങ്കേരി മെട്രോപാതയിൽ സുരക്ഷാപരിശോധന നടത്തും; ബി.എം.ആർ.സി.എൽ
ബെംഗളൂരു: മൈസൂരു റോഡ് – കെങ്കേരി മെട്രോ പാതയുടെ സുരക്ഷാ പരിശോധന ഈ മാസം 11, 12 തീയതികളിൽ നടത്തുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ (ബി.എം.ആർ.സി.എൽ) മാനേജിങ് ഡയറക്ടർ അഞ്ചും പർവേസ് അറിയിച്ചു. സുരക്ഷാ കമ്മിഷണറുടെ നേതൃത്വത്തിൽ ഈ മാസം നടക്കുന്ന പരിശോധനയിൽ മെട്രോ പാത പൂർണമായും സുരക്ഷിതമാണെന്നുള്ള നിർദേശം സുരക്ഷാ അധികൃതരിൽ നിന്നും ലഭിച്ചാലുടൻ മെട്രോ സർവീസ് തുടങ്ങാനാണ് ബി.എം.ആർ.സി.എൽ. ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ സുരക്ഷ കമ്മീഷണറുടെ പരിശോധനക്ക് ശേഷമുള്ള റിപ്പോർട്ടിൽ മെട്രോ പാതയിൽ മറ്റേതെങ്കിലും രീതിയിലുള്ള സുരക്ഷാ പാളിച്ചകളോ…
Read Moreയാത്രക്കാരന്റെ നേർക്ക് മർദ്ദനം; മൂന്ന് ബി.എം.ടി.സി. ജീവനക്കാർക്ക് സസ്പെൻഷൻ
ബെംഗളൂരു: കഴിഞ്ഞ മാസം ദേവനഹള്ളി ബി.എം.ടി.സി ഡിപ്പോയിൽ വെച്ച് യാത്രക്കാരനെ മർദിച്ച ബസ് ജീവനക്കാരെ ബി.എം.ടി.സി. സസ്പെൻഡ് ചെയ്തു. ദേവനഹള്ളി ഡിപ്പോയിലെ രണ്ടു ഡ്രൈവർമാരെയും ഒരു കണ്ടക്ടറെയുമാണ് അന്വേഷണ വിധേയമായി ബി.എം.ടി.സി സസ്പെൻഡ് ചെയ്തത്. ജീവനക്കാർ യാത്രക്കാരനെ ക്രൂരമായി മർദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പരക്കെ പ്രചരിച്ചതോടെയാണ് മേൽപ്പറഞ്ഞ ജീവനക്കാരെ ബി.എം.ടി.സി. സസ്പെൻഡ് ചെയ്തതായി അറിയിച്ചത്. ആ വിഡിയോയിൽ മർദനമേറ്റതായി കണ്ട യാത്രക്കാരനെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബസ് റൂട്ടും അതുപോലെ ബസുമായി ബന്ധപ്പെട്ട മറ്റ് പല വിഷയങ്ങളും ഉന്നയിച്ചാണ് യാത്രക്കാരൻ ജീവനക്കാരുമായി തർക്കിച്ചത്.…
Read More15 ദിവസത്തിനുള്ളിൽ വാരാന്ത്യ നിയന്ത്രണങ്ങളിൽ തീരുമാനമെടുക്കും: മുഖ്യമന്ത്രി
ബെംഗളൂരു: സംസ്ഥാനത്ത് 15 ദിവസത്തിനുള്ളിൽ സ്ഥിതിഗതികൾ എങ്ങനെ പുരോഗമിക്കുന്നുവെന്നതിൻ്റെ അടിസ്ഥാനത്തിൽ, വേണ്ടിവന്നാൽ രാത്രികാലനിയന്ത്രണങ്ങളും വാരാന്ത്യ നിശാനിയമങ്ങളും ഏർപ്പെടുത്താൻ ആവശ്യപ്പെടുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. “കേരളത്തിലെയും മഹാരാഷ്ട്രയിലെയും അയൽ സംസ്ഥാനങ്ങളിൽ കോവിഡ് -19 കേസുകളുടെ വർദ്ധനവ് കണ്ട് ഞങ്ങൾ ഉത്കണ്ഠാകുലരാണ്. ഈ വർദ്ധനവ് സംസ്ഥാനത്തിന് അപകടമാണ്. സംസ്ഥാനത്തെ ജില്ലകളും ഇത് പരിശോധിക്കേണ്ടതാണ്, ”ബൊമ്മൈ പറഞ്ഞു. ബെംഗളൂരുവിലേക്ക് മടങ്ങിയെത്തിയ ശേഷം അതിർത്തി ജില്ലകളിലെ കോവിഡ് -19 സ്ഥിതി അതാത് ജില്ലാ ഭരണകൂടങ്ങളുമായി അവലോകനം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. “ഞങ്ങൾ സംഭവവികാസങ്ങൾ നിരീക്ഷിക്കുകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് പരിശോധിക്കുകയും…
Read More