ഓൺലൈൻ ധ്യാനം ഈ മാസം 14, 15 തീയതികളിൽ യുവജനങ്ങൾക്കായി സംഘടിപ്പിക്കുന്നു

ബെംഗളൂരു: ബാംഗ്ലൂർ ധർമരാം സെൻ്റ് തോമസ് യൂത്ത് അസോസിയേഷൻറെയും, സന്തോം പ്രൊഫഷണൽ ഫോറത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 14, 15 തീയതികളിൽ യുവജനങ്ങൾക്കായി ഓൺലൈൻ ധ്യാനം നടത്തപ്പെടുന്നു. ഇന്ത്യന്‍ സമയം വൈകുന്നേരം 6 മണി മുതൽ 9 മണി വരെ സൂമിലൂടെ നടത്തപ്പെടുന്ന ധ്യാനം സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കും. മലയാളത്തില്‍ ഒരുക്കുന്ന ധ്യാനത്തിൽ പങ്കെടുക്കുവാൻ പ്രായപരിധി ഉണ്ടായിരിക്കുന്നതല്ല. ധ്യാനത്തിനു രജിസ്റ്റർ ചെയ്യുവാനായി താഴെകൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ വിളിച്ച് പേര് വിവരങ്ങള്‍ നല്‍കേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു. 9538771053 , 7259909019

Read More
Click Here to Follow Us