ബെംഗളൂരുവിന്റെ ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ നവീകരിക്കാൻ ബിബിഎംപി: 800 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ

ബെംഗളൂരു: പകർച്ചവ്യാധി അവസ്ഥയിൽ നിന്ന് പാഠം ഉൾക്കൊണ്ട ബ്രുഹത്ത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ബെംഗളൂരുവിലുടനീളം നിലവിലുള്ള മെഡിക്കൽ ഇൻഫ്രാസ്ട്രക്ചർ നവീകരിക്കുക എന്ന ലക്ഷ്യത്തോടെ ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കി. ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ നവീകരിക്കാൻ ശുപാർശ ചെയ്യുന്ന സിവിൽ ബോഡി കഴിഞ്ഞ ആഴ്ച സംസ്ഥാന സർക്കാരിന് അംഗീകാരത്തിനായി വിശദമായ പദ്ധതിയും സമർപ്പിച്ചിരുന്നു. നവീകരണത്തിന് ബി‌ബി‌എം‌പിക്ക് ഏകദേശം 800 കോടി രൂപ ചിലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് ഘട്ടം ഘട്ടമായി നടപ്പിലാക്കാനാണ് പദ്ധതി. നഗരത്തിലെ എല്ലാ അസംബ്ലി നിയോജകമണ്ഡലങ്ങളിലും രണ്ടാം നിര ആശുപത്രിക്കായി ആസൂത്രണം ചെയ്യുന്ന…

Read More

ബസുകൾ രാത്രി 10 മണി വരെ. ബി.എം.ടി.സി

ബെംഗളൂരു: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനാൽ ഗതാഗതം അനുവദിക്കുന്ന സമയം വരെ (രാത്രി 10 മണി)  ബെംഗളൂരുവിൽ ബസ് സർവീസ് ഉണ്ടായിരിക്കുന്നതാണെന്ന്  ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) അറിയിപ്പിൽ പറയുന്നു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനാൽ എല്ലാ ദിവസവും രാവിലെ 5.30 മുതൽ ബസ് സർവീസ് പ്രവർത്തിക്കുന്നുണ്ടെന്ന് ബിഎംടിസിയുടെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. നിലവിൽ 4500 ബസുകൾ സർവീസ് നടത്തുന്നുണ്ടെന്നും ഓരോ ദിവസവും 14-15 ലക്ഷം യാത്രക്കാർക്ക്  യാത്ര ചെയ്യാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ആവശ്യാനുസരണം ഓടുന്ന ബസുകളുടെ എണ്ണം ബി‌എം‌ടി‌സി തീരുമാനിക്കുമെന്ന് അധികൃതർ അറിയിച്ചു.…

Read More

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു ദമ്പതിമാർ മരിച്ചു.

ബെംഗളൂരു: സംസ്ഥാനത്തെ ചിത്രദുർഗ്ഗ ജില്ലയിലെ ഹോളക്കരയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു ദമ്പതിമാർ മരിച്ചു. തെക്കലവട്ടി സ്വദേശിയായ പ്രകാശ് (54), സരോജാമ്മ (45) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം. വീടിന്റെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഓടിക്കൂടിയ നാട്ടുകാർ ദാവനക്കരയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സിലിണ്ടറിൽ വന്ന ചോർച്ചയാണ് പൊട്ടിത്തെറിക്കാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

Read More

കോറമംഗല ബാങ്കിലെ കൊലപാതകം; രണ്ടു പ്രതികളെ പോലീസ് വെടിവെച്ചു വീഴ്ത്തി.

ബെംഗളൂരു: നഗരത്തിലെ കോറമംഗലയിൽ പട്ടാപകൽ ഭാര്യയുടെയും മകളുടെയും മുന്നിൽ വെച്ച് ഗുണ്ടയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ രണ്ടു പ്രതികളെ പോലീസ് വെടിവെച്ചു പിടിച്ചു. ബുധനാഴ്ച പുലർച്ചെ ബേഗുർ തടാകത്തിനു സമീപത്തു വെച്ചാണ് പോലീസ് ഈ പ്രതികളെ പിടികൂടിയത്. പ്രതികളായ പ്രദീപ് രവി എന്നിവർ തടാകത്തിനു സമീപത്തുള്ളതായി രഹസ്യ വിവരം ലഭിഹത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തിയത്. പ്രതികൾ പോലീസിനെ ആക്രമിച്ചു രക്ഷപെടാൻ നോക്കുന്നതിനിടയിലാണ് വെടിവെപ്പുണ്ടായത്. പ്രതികളെ മുട്ടിനു താഴെ വെടിവെച്ചു കീഴ്പ്പെടുത്തുകയായിരുന്നു. കോറമംഗള സ്റ്റേഷനിലെ എസ്.ഐക്കും എ.എസ്.ഐക്കും ഈ ഏറ്റുമുട്ടലിൽ നിസ്സാര പരിക്കേറ്റു. രണ്ടു പ്രതികളെയും…

Read More

കർണാടകയിൽ ഇന്ന് 1639 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1639 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2214 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.07%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 2214 ആകെ ഡിസ്ചാര്‍ജ് : 2826411 ഇന്നത്തെ കേസുകള്‍ : 1639 ആകെ ആക്റ്റീവ് കേസുകള്‍ : 25645 ഇന്ന് കോവിഡ് മരണം : 36 ആകെ കോവിഡ് മരണം : 36262 ആകെ പോസിറ്റീവ് കേസുകള്‍ : 2888341 ഇന്നത്തെ പരിശോധനകൾ…

Read More

കേരളത്തിൽ ഇന്നും കോവിഡ് കേസുകളിൽ വൻ വർധന; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2318, എറണാകുളം 2270, കോഴിക്കോട് 2151, തൃശൂര്‍ 1983, പാലക്കാട് 1394, കൊല്ലം 1175, തിരുവനന്തപുരം 1166, കോട്ടയം 996, ആലപ്പുഴ 969, കണ്ണൂര്‍ 777, കാസര്‍ഗോഡ് 776, പത്തനംതിട്ട 584, വയനാട് 475, ഇടുക്കി 447 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,993 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.97 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…

Read More

ബെംഗളൂരു മെട്രോ പ്രവർത്തന സമയം രാത്രി 9 വരെ നീട്ടി

നഗരത്തിലെ മെട്രോ ട്രെയിൻ സർവീസുകളുടെ പ്രവൃത്തി സമയം ജൂലൈ 19 മുതൽ രാത്രി ഒമ്പത് വരെ നീട്ടിയതായി ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) അറിയിച്ചു. കർണാടക സർക്കാർ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും നിശാനിയമ സമയം തിങ്കളാഴ്ച മുതൽ രാത്രി 10 മുതൽ രാവിലെ 5 വരെ പരിഷ്കരിക്കുകയും ചെയ്തതിന് ശേഷമാണ് ഇത്. തിങ്കളാഴ്ച വരെ  രാത്രി 9 മുതൽ രാവിലെ 5 വരെ ബെംഗളൂരു നിശാനിയമം ഉണ്ടായിരുന്നതിനാൽ മെട്രോ രാവിലെ 7 മുതൽ രാത്രി 8 വരെ പ്രവർത്തിച്ചിരുന്നു.

Read More

ഹാൾ ടിക്കറ്റ് നിരസിച്ച കർണാടക എസ്എസ്എൽസി വിദ്യാർത്ഥികൾ റോഡിൽ ഇരുന്നു പ്രതിഷേധപരീക്ഷ എഴുതി

എസ്എസ്എൽസി (സെക്കൻഡറി സ്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ്) വിദ്യാർത്ഥികൾക്ക് ഹാൾ ടിക്കറ്റ് നിഷേധിക്കരുതെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ നിർദേശം നൽകിയിട്ടും, ഹവേരി ജില്ലയിലെ ഒരു സ്വകാര്യ എയ്ഡഡ് സ്കൂൾ ജൂലൈ 21 ന് 30 വിദ്യാർത്ഥികൾക്ക് ഹാൾ ടിക്കറ്റ് നിഷേധിച്ചു. ചൊവ്വാഴ്ച. എസ്എസ്എൽസി അല്ലെങ്കിൽ പത്താം ക്ലാസ് പരീക്ഷ എഴുതാൻ ഹാൾ ടിക്കറ്റ് നിഷേധിച്ച വിദ്യാർത്ഥികൾ മാതാപിതാക്കളോടൊപ്പം ചൊവ്വാഴ്ച ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധത്തിന് സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്എഫ്ഐ) പിന്തുണ നൽകി. ഡെപ്യൂട്ടി…

Read More

പെഗസിസ് ഫോൺ ചോർത്തൽ; നഗരത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം.

ബെംഗളൂരു: ദേശീയ തലത്തിൽ നടന്ന ഫോൺ ചോർത്തലുകൾക്ക് പിന്നാലെ സംസ്ഥാനത്തെ മുതിർന്ന നേതാക്കളുടെയും കാളുകൾ പെഗസിസ്‌ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ചോർത്തിയെന്ന് റിപ്പോർട്ട്. 2018-19 വര്ഷം വ്യാപകമായി ഫോണുകൾ ചോർത്തിയെന്നായിരുന്നു ആരോപണം. ഇതിൽ പ്രതികരിച്ചു യൂത്ത് കോൺഗ്രസ് പ്രവർത്തകർ നഗരത്തിൽ പ്രധാന മന്ത്രിയുടെ കോലം കത്തിച്ചു. സർക്കാർ പ്രതിസന്ധി നേരിട്ടിരുന്ന സമയത്തു മുഖ്യമന്ത്രി ആയിരുന്ന കുമാരസ്വാമിയുടെയും മറ്റു കോൺഗ്രസ് നേതാക്കളുടെയും ഫോണുകൾ ചോർത്തിയെന്നായിരുന്നു ആരോപണം. സംഭവത്തിൽ അന്വേഷവണം ആവിശ്യപ്പെട്ട് പിന്നീട് വന്ന യെദിയൂരപ്പ സർക്കാർ കേന്ദ്രത്തിനു കത്തെഴുതി. കേന്ദ്രസർക്കാർ സ്വകാര്യ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി അധികാരം ദുർവിനിയോഗം…

Read More

ബൈക്ക് ടാക്സി; കനത്ത പ്രതിഷേധവുമായി നഗരത്തിലെ ഓട്ടോക്കാർ.

ബെംഗളൂരു: ഇലക്ട്രിക്ക് ബൈക്ക് ടാക്സികൾക്ക് നഗരത്തിൽ ഓടാൻ അനുമതി നൽകിയതോടെ വൻ പ്രതിഷേധവുമായി നഗരത്തിലെ ഓട്ടോ ജീവനക്കാർ. ബൈക്ക് ടാക്സികൾ വരുന്നതോടെ തങ്ങളുടെ വരുമാനത്തെ അത് ബാധിക്കുമെന്നും അത് തങ്ങളുടെ ജീവിതത്തെ തന്നെ ബാധിക്കുമെന്നും ഓട്ടോ ഡ്രൈവർമാരുടെ സംഘടനാ മുഖ്യമന്ത്രിക്ക് കത്തെഴുതി. പ്രതിഷേധത്തിന്റെ ഭാഗമായി നഗരത്തിലെ ഓട്ടോ ഡ്രൈവർമാർ മുഖ്യമന്ത്രിക്ക് പോസ്റ്റ് കാർഡുകളും അയക്കും. ചാലകാര ട്രേഡ് യൂണിയൻ ആണ് പോസ്റ്റ് കാർഡ് അയച്ചു പ്രതിഷേധിക്കാനൊരുങ്ങുന്നത്. ബാങ്കുകളിൽ നിന്നും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുംവായ്‌പ്പാ എടുത്താണ് നഗരത്തിലെ പല ഓട്ടോ തൊഴിലാളികളും ഓട്ടോകൾ നിരത്തിൽ…

Read More
Click Here to Follow Us