ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു ദമ്പതിമാർ മരിച്ചു.

ബെംഗളൂരു: സംസ്ഥാനത്തെ ചിത്രദുർഗ്ഗ ജില്ലയിലെ ഹോളക്കരയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു ദമ്പതിമാർ മരിച്ചു. തെക്കലവട്ടി സ്വദേശിയായ പ്രകാശ് (54), സരോജാമ്മ (45) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം.

വീടിന്റെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഓടിക്കൂടിയ നാട്ടുകാർ ദാവനക്കരയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സിലിണ്ടറിൽ വന്ന ചോർച്ചയാണ് പൊട്ടിത്തെറിക്കാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇങ്ങനെയുമുണ്ടോ ഒരു പൊതുമരാമത്ത് പണി! ഈ  വൈദ്യുതി പോസ്റ്റ് കണ്ട് മൂക്കത്ത് വിരൽവെച്ച് നാട്ടുകാർ
  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts