കോറമംഗല ബാങ്കിലെ കൊലപാതകം; രണ്ടു പ്രതികളെ പോലീസ് വെടിവെച്ചു വീഴ്ത്തി.

ബെംഗളൂരു: നഗരത്തിലെ കോറമംഗലയിൽ പട്ടാപകൽ ഭാര്യയുടെയും മകളുടെയും മുന്നിൽ വെച്ച് ഗുണ്ടയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ രണ്ടു പ്രതികളെ പോലീസ് വെടിവെച്ചു പിടിച്ചു. ബുധനാഴ്ച പുലർച്ചെ ബേഗുർ തടാകത്തിനു സമീപത്തു വെച്ചാണ് പോലീസ് ഈ പ്രതികളെ പിടികൂടിയത്.

പ്രതികളായ പ്രദീപ് രവി എന്നിവർ തടാകത്തിനു സമീപത്തുള്ളതായി രഹസ്യ വിവരം ലഭിഹത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തിയത്. പ്രതികൾ പോലീസിനെ ആക്രമിച്ചു രക്ഷപെടാൻ നോക്കുന്നതിനിടയിലാണ് വെടിവെപ്പുണ്ടായത്.

  ഇഎംഐയല്ല വില്ലൻ; ബെംഗളൂരുവിൽ ഫ്ലാറ്റ് വാങ്ങി കബളിപ്പിക്കപ്പെട്ടതായി യുവാവിന്റെ കുറിപ്പ്; സോഷ്യൽ മീഡിയയിൽ വൻ ചർച്ച

പ്രതികളെ മുട്ടിനു താഴെ വെടിവെച്ചു കീഴ്പ്പെടുത്തുകയായിരുന്നു. കോറമംഗള സ്റ്റേഷനിലെ എസ്.ഐക്കും എ.എസ്.ഐക്കും ഈ ഏറ്റുമുട്ടലിൽ നിസ്സാര പരിക്കേറ്റു. രണ്ടു പ്രതികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ഇവരുടെ പരിക്ക് ഭേദമായതിനു ശേഷം വിശദമായി ചോദ്യം ചെയ്യുമെന്നും പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂലൈയിലെ വൈദ്യുതി ബില്ലിൽ സാധാരണ മീറ്റർ റീഡിങ് മാത്രമല്ല, ഉപഭോക്താക്കൾ അറിയേണ്ട പുതിയ മാറ്റം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നിന്നുളള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഉടൻ വരുന്നു; റൂട്ട് അറിയാൻ വായിക്കാം
[masterslider id="10"]

Related posts