പൊതു വിദ്യാഭ്യാസവകുപ്പ് കമ്മിഷണറുടെ നേതൃത്വത്തിൽ ഉള്ള പ്രത്യേക സമിതി മൂന്നു ദിവസത്തിനുള്ളിൽ ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കും.
ഈ റിപ്പോർട്ടിലെ ശുപാർശക്ക് അനുസരിച്ചായിരിക്കും അന്തിമ തീരുമാനം.
എട്ടാംക്ലാസ് മുതൽ മുകളിലേക്കുള്ള വിദ്യാർഥികൾക്ക് ക്ലാസുകൾ ആദ്യഘട്ടത്തിൽ തുടങ്ങാനാണ് സാധ്യത

ഓൺലൈൻ ക്ലാസുകളിൽ തുടരാൻ താത്‌പര്യമുള്ളവർക്ക് ഇതിനുള്ള അവസരമുണ്ടായേക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

സ്വകാര്യ സ്കൂൾ മാനേജ്മെൻറുകളിൽ നിന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും  വിദ്യാഭ്യാസ വിദഗ്ധരിൽ നിന്നും  സമിതി അഭിപ്രായങ്ങൾ തേടിയിരുന്നു.

മുതിർന്ന വിദ്യാർഥികൾക്ക് ആദ്യഘട്ടത്തിൽ ക്ലാസുകൾ തുടങ്ങണമെന്നാണ് ആരോഗ്യവിദഗ്ധരുടെ നിർദ്ദേശം.

സ്കൂളുകൾ തുറക്കുന്നതിന്റെ മുന്നോടിയായി മുഴുവൻ അധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കും വാക്സിൻ നൽകാനുള്ള പദ്ധതികൾ ആവിഷ്ക്കരിക്കുമെന്ന് ആരോഗ്യമന്ത്രി കെ. സുധാകർ അറിയിച്ചു.

കോളേജ് വിദ്യാർഥികൾക്കും അധ്യാപകർക്കും വാക്സിൻ ലഭ്യമാക്കിയതിന് സമാനമായി ആവശ്യമെങ്കിൽ പ്രത്യേക വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കാനും തീരുമാനമുണ്ട്.