ഫിൻടെക് മേഖലയിൽ ഏറ്റവും കൂടുതൽ വിസി നിക്ഷേപം ആകർഷിക്കുന്ന കാര്യത്തിൽ ആഗോളതലത്തിൽ മികച്ച 15 നഗരങ്ങളിൽ ഇടം നേടിയ ഏക ഇന്ത്യൻ നഗരമാണ് ബെംഗളൂരു.
നഗരം നിലവിൽ ആഗോളതലത്തിൽ എട്ടാം സ്ഥാനത്താണ്. 2021 ന്റെ ആദ്യ ആറുമാസത്തിൽ ഫിൻടെക് മേഖലയിൽ ബെംഗളൂരു 800 മില്യൺ ഡോളർ വിസി ഫണ്ടുകൾ ആകർഷിച്ചു. 2016 നും 2021 ന്റെ ആദ്യ പകുതിക്കുമിടയിൽ, ഫിൻടെക് മേഖലയിൽ നഗരം മൊത്തം 5 ബില്യൺ ഡോളർ വിസി ഫണ്ടുകൾ ആകർഷിച്ചുവെന്ന് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സാമൂഹിക സംരംഭമായ ലണ്ടൻ & പാർട്ണർസ്, ഡീൽറൂം.കോ എന്നിവയിൽ നിന്നുള്ള ഗവേഷണ കണക്കുകൾ സൂചിപ്പിക്കുന്നു.
ഈ വർഷം ഇതുവരെ ഫിൻടെക് വിസി നിക്ഷേപങ്ങളിൽ ഇന്ത്യ ആഗോളതലത്തിൽ നാലാം സ്ഥാനത്താണെന്നും പുതിയ ഗവേഷണങ്ങൾ കാണിക്കുന്നു. ഇന്ത്യ ആസ്ഥാനമായുള്ള ഫിൻടെക് കമ്പനികൾക്ക് 2021 ആദ്യ ആറ് മാസങ്ങളിൽ 2.3 ബില്യൺ ഡോളർ ലഭിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.