നമ്മ മെട്രോ സാധാരണ നിലയിലേക്ക്; ഇന്നു മുതൽ കൗണ്ടറുകളിൽ നിന്ന് ടോക്കൺ നൽകിത്തുടങ്ങി.

ബെംഗളൂരു: ഇന്ന് മുതൽ നഗരത്തിൽ നമ്മ മെട്രോ ഓടി തുടങ്ങും. രാവിലെ 7 മുതൽ വൈകുന്നേരം 6 വരെ ആയിരിക്കും മെട്രോ സർവീസ് നടത്തുകയ്യെന്നു ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു.

ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ ബി‌.എം‌.ആർ‌.സി‌.എൽ അഞ്ച് മിനിറ്റ് വ്യത്യസത്തിൽ പരമാവധി സമയം പ്രവർത്തിക്കുമെന്ന് ബി‌.എം‌.ആർ‌.സി‌.എൽ അറിയിച്ചു.

തിങ്കൾ മുതൽ വെള്ളി വരെ കൂടുതൽ തിരക്കില്ലാത്ത സമയങ്ങളിൽ 15 മിനിറ്റ് ഇടവേളയിൽ ആയിരിക്കും മെട്രോ സർവീസ് നടത്തുക.

വരും ദിവസങ്ങളിലെ ജനത്തിരക്കുകളെ ആശ്രയിച്ചു മെട്രോ സേവനങ്ങളിൽ വ്യത്യാസങ്ങൾ വരുത്താനിടയുണ്ട് .

വാരാന്ത്യ കർഫ്യൂ കാരണം ശനി, ഞായർ ദിവസങ്ങളിൽ മെട്രോ സേവനങ്ങൾ ലഭ്യമല്ലെന്നും ബി‌.എം‌.ആർ‌.സി‌.എൽ കൂട്ടിച്ചേർത്തു.

ഇന്നുമുതൽ മുതൽ സ്മാർട്ട് കാർഡ് ടിക്കറ്റുകൾക്കൊപ്പം ഒറ്റ യാത്രകൾക്കും ടിക്കറ്റ് ടോക്കണുകൾ ലഭ്യമാണ്.

ടിക്കറ്റ് കൗണ്ടറുകളിൽ ടോക്കണുകൾ ലഭ്യമാകുമെന്നും കൗണ്ടറുകളിൽ ക്യാഷ് അല്ലെങ്കിൽ ക്യു.ആർ കോഡുകൾ ഉപയോഗിച്ച് വാങ്ങാമെന്നും ബി.എം.ആർ.സി.എൽ അറിയിച്ചു.

സമ്പർക്കരഹിതമായ യാത്ര ഉറപ്പാക്കുന്നതിന് പകർച്ചവ്യാധികൾക്കിടയിൽ ടോക്കണുകൾ നിർത്തലാക്കിയിരുന്നു.

നഗരത്തിൽ നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്ന് കർണാടക സർക്കാർ പ്രഖ്യാപിച്ചതിനെത്തുടർന്ന് ജൂൺ 21 മുതൽ ബെംഗളൂരു മെട്രോ സർവീസ് പുനരാരംഭിച്ചിരുന്നു. സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് 50% ഇരിപ്പിട ശേഷിയുള്ള ട്രെയിനുകൾ പ്രവൃത്തിദിവസങ്ങളിൽ രാവിലെ 7 മുതൽ 11 വരെയും വൈകുന്നേരം 3 മുതൽ 6 വരെയുമാണ് സർവീസ് നടത്തിയിരുന്നത്.

മെട്രോയിലെ യാത്രക്കാർക്ക് സ്മാർട്ട് കാർഡുകൾ ഉപയോഗിച്ച് മാത്രമേ യാത്ര ചെയ്യാൻ അനുവാദമുണ്ടായിരുന്നുള്ളൂ. യാത്രക്കാർക്ക് മെട്രോ സ്റ്റേഷന്റെ പ്രവേശന സമയത്ത് തെർമൽ സ്കാനിംഗ് നടത്തണം. സ്റ്റേഷൻ പരിസരത്തും ട്രെയിനുകളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും യാത്രക്കാരോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us