ബെംഗളൂരു: സംസ്ഥാനത്തെ കോവിഡ് രണ്ടാം വ്യാപനം കണക്കിലെടുത്ത് കർണാടക പൊതു പ്രവേശന പരീക്ഷ(കർണാടക കോമൺ എൻട്രസ് ടെസ്റ്റ്-കെ.സി.ഇ.ടി. 2021) മാറ്റി. ജൂലായ് ഏഴ്, എട്ട് തീയതികളിൽ നടത്താൻ നിശ്ചയിച്ച പരീക്ഷ ഓഗസ്റ്റ് 28, 29 തീയതികളിൽ നടക്കുമെന്ന് ഉപമുഖ്യമന്ത്രി സി.എൻ. അശ്വതനാരായൻ പറഞ്ഞു. രജിസ്‌ട്രേഷൻ ജൂൺ 15ന് ആരംഭിക്കും.
Karnataka Common Entrance Test (CET) examination has been scheduled for August 28-29. Registration to begin from June 15: Deputy CM Dr CN Ashwathnarayan pic.twitter.com/14BitJC66P
— ANI (@ANI) June 8, 2021
പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് എൻജിനിയറിങ്, ടെക്‌നോളജി, യോഗ, നാച്ചുറോപ്പതി, ഫാം സയൻസ്, ഫാർമ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനം.
പുതുക്കിയ ടൈം ടേബിൾ പ്രകാരം 28-ന് രാവിലെ ബയോളജി, ഉച്ചയ്ക്ക് ശേഷം കണക്ക്, 29-ന് രാവിലെ ഫിസിക്സ്, ഉച്ചയ്ക്കുശേഷം രസതന്ത്രം എന്നിങ്ങനെയാണ് പരീക്ഷകൾ. 30-ന് കന്നഡ ഭാഷാ പരീക്ഷയും നടക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.