ബെംഗളൂരു: കോവിഡ് വാക്സിന്റെ കാര്യത്തിൽ സംസ്ഥാനം നേരിടുന്ന കുറവ് കർണാടക ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ച് ഒരു ദിവസത്തിന് ശേഷം ചൊവ്വാഴ്ച സംസ്ഥാനത്തിന് 1.25 ലക്ഷം കോവാക്സിൻ ഡോസുകൾ കൂടി ലഭിച്ചു.
സെൻട്രൽ ക്വാട്ടയിലാണ് സംസ്ഥാനത്തിന് ഇന്ന് 1.25 ലക്ഷം ഡോസ് കോവാക്സിൻ ലഭിച്ചിരിക്കുന്നത്.
Karnataka received 1.25 lakh doses of COVAXIN today under the Central quota.
🔶 Total Covaxin doses received under Central quota is 12,91,280
🔶 Total Covaxin doses received under direct purchase is 1,44,170.— Dr Sudhakar K (Modi ka Parivar) (@DrSudhakar_) May 25, 2021
സെൻട്രൽ ക്വാട്ടയിൽ സംസ്ഥാനത്തിന് ഇത് വരെ ലഭിച്ച ആകെ കോവാക്സിൻ ഡോസുകൾ 12,91,280 ആണ്. ഇത് കൂടാതെ 1,44,170 ഡോസ് കോവാക്സിൻ, നിർമാതാക്കളിൽ നിന്ന് സംസ്ഥാന സർക്കാർ ഇത് വരെ നേരിട്ട് വാങ്ങിയിട്ടുണ്ട് എന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെ സുധാകർ ട്വീറ്റിൽ സ്ഥിരീകരിച്ചു.
45 വയസും അതിൽ കൂടുതലുമുള്ള ആളുകൾക്ക് രണ്ടാമത്തെ ഡോസ് കോവിഡ് വാക്സിൻ നൽകുന്നതിന് കോവാക്സിന്റെ ഇപ്പോൾ ലഭ്യമായ സ്റ്റോക്ക് ഉപയോഗിക്കാൻ തിങ്കളാഴ്ച സംസ്ഥാനം സ്വകാര്യ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.